Saturday, April 20, 2024
-Advertisements-
NATIONAL NEWSവോട്ട് നല്കാഞ്ഞതിന്റെ പേരിൽ ഹിന്ദുക്കൾക്ക് റേഷൻ നിഷേധിക്കുന്നു: എം എൽ എയെ സമീപിച്ചിട്ടും ഫലമില്ലെന്ന് സ്ഥലവാസികൾ

വോട്ട് നല്കാഞ്ഞതിന്റെ പേരിൽ ഹിന്ദുക്കൾക്ക് റേഷൻ നിഷേധിക്കുന്നു: എം എൽ എയെ സമീപിച്ചിട്ടും ഫലമില്ലെന്ന് സ്ഥലവാസികൾ

chanakya news
-Advertisements-

ആംആദ്മി പാർട്ടി നേതാവിന് വോട്ട് നൽകാഞ്ഞതിന്റെ പേരിൽ ഹിന്ദുക്കൾക്ക് മണ്ഡലത്തിലെ ജനങ്ങൾക്ക് റേഷൻ നിഷേധിക്കുന്നതായി പരാതി. എം എൽ എയായ അമാനുത്തുള്ള ഖാന്റെ മണ്ഡലത്തിലുള്ള സരിത വിഹാറിലുള്ള യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. സരിത വിഹാറിൽ നിന്നുള്ളവരാണെന്നറിഞ്ഞപ്പോൾ തങ്ങളോട് വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും തങ്ങൾക്ക് റേഷൻ നിഷേധിച്ചതായും യുവതി വീഡിയോയിൽ പറയുന്നുണ്ട്. നിങ്ങൾ ഞങ്ങൾക്ക് വോട്ട് തന്നിട്ടില്ല, അതുകൊണ്ട് തന്നെ നിങ്ങൾക്ക് റേഷൻ നൽകാനാവില്ല. എന്നായിരുന്നു റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നവർ സരിതയോട് പറഞ്ഞത്.

മുസ്ലിംകളായ എല്ലാവരും തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലല്ലോ, നിങ്ങൾ അവർക്ക് റേഷൻ കൊടുക്കുന്നുണ്ടല്ലോ. ഞങ്ങൾക്ക് കുറച്ച് ഉരുളക്കിഴങ്ങും, അരിയും, പരിപ്പും മറ്റും തരൂ. എന്ന് സരിത റേഷൻകട ഉടമയോട് പറയുന്നതിനെ മുഖവിലയ്ക്ക് പോലുമെടുക്കാതെ സാധനങ്ങൾ നൽകാതെ നിഷേധിച്ച ഇറക്കി വിടുകയാണ് ചെയ്തത്. ഇത്തരത്തിൽ മതം നോക്കി ഷഹീൻബാഗ് മേഖലയിലുള്ളവർക്ക് വ്യാപകമായി വൻതോതിൽ ധാന്യങ്ങളും മറ്റ് അവശ്യ സാധനങ്ങളും നൽകുന്നുണ്ടെന്നും വീഡിയോയിൽ നിവാസികൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആം ആദ്മി എം എൽ എ അമാനത്തുള്ളയെ സ്ഥലവാസികൾ സമീപിച്ചെങ്കിലും യാതൊരു വിധത്തിലുമുള്ള ഫലമുണ്ടായിട്ടില്ലെന്നും ജനങ്ങൾ കുറ്റപ്പെടുത്തി.

-Advertisements-