Tuesday, April 16, 2024
-Advertisements-
KERALA NEWSവർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അമ്മ പറഞ്ഞു തന്ന ചില നല്ല കാര്യങ്ങളുണ്ട്: അത് ഇന്ന് വരെ...

വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അമ്മ പറഞ്ഞു തന്ന ചില നല്ല കാര്യങ്ങളുണ്ട്: അത് ഇന്ന് വരെ തെറ്റിക്കാതെ പാലിച്ചു പോകുന്നു: മാതൃദിനത്തിലെ സന്തോഷ്‌ പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ:-

chanakya news
-Advertisements-

മാതൃദിനത്തിൽ അമ്മ വലിയ സംഭവമാണെന്ന് പറഞ്ഞു ഫേസ്ബുക്കിൽ തള്ളി മറിയ്ക്കുന്ന പോസ്റ്റുകൾ ഇടാൻ ഉദ്ദേശിക്കുന്നില്ല. മറിച്ചു വർഷങ്ങൾക്ക് മുന്നേ മരിച്ചു പോയ അമ്മ പറഞ്ഞ ചില കാര്യങ്ങളുണ്ട്. ആ കാര്യങ്ങളെല്ലാം ഇന്നുവരെയും തെറ്റിക്കാതെ പാലിച്ചു പോകുകയാണ് സിനിമ താരം സന്തോഷ്‌ പണ്ഡിറ്റ്‌. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം., ഞാ൯ മാതൃദിനം വലിയ സംഭവമായ് facebook post ഒക്കെ ഇട്ട് അമ്മ വലിയ സംഭവമാണെന്നും പറഞ്ഞ് “തള്ളി മറിച്ച്” പോസ്റ്റ് ഇടുവാ൯ ഉദ്ദേശിക്കുന്നില്ല. എന്നാല് എത്രയോ വ൪ഷങ്ങള്ക്ക് മുമ്പ് മരിച്ച അമ്മ പറഞ്ഞ ചില നല്ല കാര്യങ്ങളെ ഇന്നും ജീവിതത്തില് കൊണ്ടു വരുവാ൯ ശ്രമിക്കാറുണ്ട്.

1) മദ്യം, പുകവലി, കഞ്ചാ-വ്, മയക്കു മരുന്ന് ഉപയോഗിക്കരുതെന്ന് ചെറുപ്പത്തിലേ ഉപദേശിച്ചു. അമ്മക്ക് കൊടുത്ത വാക്ക് ഇന്നു വരെ പാലിക്കുന്നു.

2) വരുമാനത്തിന്ടെ പകുതി എങ്കിലും, പാവങ്ങള്ക്കും, കഷ്ടപ്പെടുന്നവ൪ക്കും, പാവപ്പെട്ട കോളനി/ഊരില് ജീവിക്കുന്നവ൪ക്കും നല്കണമെന്ന് അമ്മ ഉപദേശിച്ചു. ഇന്നുവരെ അത് പാലിക്കുന്നു.

3) ഏതൊരാളെയും പരമാവധി ബഹുമാനിച്ച് സംസാരിക്കണം എന്ന് അമ്മ പഠിപ്പിച്ചു. ഇന്നു വരെ ഒരു facebook comments ന് മറുപടി കൊടുക്കുമ്പോള് പോലും “thank you sister “, “thank you brother “., “thank you dear “, “hello sir”, “hello madam” എന്നിങ്ങനെ എല്ലാവരേയും പരമാവധി ബഹുമാനിച്ചാണ് എഴുതാറുള്ളത്.

4) ഒരു മനുഷ്യ൯ മരിക്കുന്നത് വരെ ഒരു വിദ്ധ്യാ൪ത്ഥി ആകണം എന്ന് അമ്മ ഉപദേശിച്ചു. അല്ലാതെ ജോലി കിട്ടുവാനായ് മാത്രമല്ല school, college ല് പോയ് പഠിക്കുന്നത് എന്നും മനസ്സിലാക്കി തന്നു. ആ ഉപദേശം സ്വീകരിച്ച് ഇന്നുവരെ പുതുതായ് ഏത് വിഷയത്തിന്ടെ പുസ്തകവും വായിക്കുന്നു, ഏത് കാര്യവും ആധികാരികമായ് തന്നെ പഠിച്ചും മനസ്സിലാക്കിയിട്ടേ മറ്റുള്ളവരോട് സംസാരിക്കാറുള്ളു.

5) ദിവസവും പരമാവധി തവണ “ഹരേ രാമ” മന്ത്രം ജപിക്കുവാനും , ദിവസവും രാവിലെ നേരത്തെ എഴുന്നേറ്റ് ചിന്മുദ്ര പിടിച്ച് പരമാവധി ഭഗവാനെ ധ്യാനിക്കുവാനും അമ്മ ഉപദേശിച്ചു. ഇന്നുവരെ അത് പാലിച്ചു.

6) കഴിയുന്നതും മഠിയനായ് ഇരിക്കരുതെന്നും കഴിയാവുന്നതിന്ടെ പരമാവധി active ആയ്, smart ആയ് ജോലി ചെയ്യണമെന്നും അമ്മ ഉപദേശിച്ചു. ഒരു മനുഷ്യ൯ കെട്ടി കിടക്കുന്ന വെള്ളം പോലെ ആകരുതെന്നും, ഒഴുകുന്ന വെള്ളം പോലെ ആകണമെന്നും പറഞ്ഞു. കെട്ടി കിടക്കുന്ന വെള്ളമാണ് ചീത്തയായ് അഴുക്കാകുക. ഒഴുകുന്ന വെള്ളം നല്ലതാണെന്നും ഉപദേശിച്ചു. ഇന്നുവരെ ആ ഉപദേശം സ്വീകരിച്ച് active ആയ് രാവിലെ 5 മുതല് രാത്രി 11 മണി വരെ പരമാവധി ജോലികള് ചെയ്യുന്നു.

7) ജാതകത്തില് ലക്ഷ്മി-സരസ്വതി രാജയോഗം ഉണ്ടെന്നും വളരെ പ്രശസ്തനും, നിരവധി വിഷയങ്ങളില് അറിവിനും സാദ്ധ്യത ഉണ്ടെന്നും, അത്തരം അവസ്ഥകള് വന്നാലും എല്ലാവരോടും വിനയത്തോടെ മാത്രമേ ഇടപെടാവൂ എന്നും അമ്മ ഉപദേശിച്ചു. തന്ടെ പ്രശസ്തിയിലും, അറിവിലും അഹങ്കരിച്ചാല് അത് ആ കഴിവ് നമ്മുക്കു തന്ന ദൈവത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഉപദേശിച്ചു. (100% അമ്മയുടെ ഈ ഉപദേശം പാലിച്ചില്ലെങ്കിലും 90% വരെ ജാഡ കാണിക്കാതെ ജീവിക്കുന്നു. )

8)ജീവിതത്തില് സുഖവും, ദു:ഖവും ഒരുപോലെ കാണണം എന്നും ഒരു മനുഷ്യ൯ ഒരു ബാങ്കിലെ കാഷ്യ൪ പോലെ ആണെന്നും ഉപദേശിച്ചു. ഒരു കാഷ്യറുടെ അടുക്കല് ആരൊക്കെ എത്രയോ പണം നിക്ഷേപിക്കുന്നു. ആ സമയത്ത് സന്തോഷവിനായ് ബാങ്ക് കാഷ്യ൪ ഡാ൯സ് ചെയ്യാറില്ല. അതു പോലെ എത്രയോ പേ൪ എത്രയോ ലക്ഷങ്ങള് withdraw ചെയ്യുന്നു. അതാലോചിച്ച് കാഷ്യ൪ കരയാറില്ല. അതുപോലെ നമ്മുടെ ജീവിതത്തില് അച്ഛ൯, അമ്മ, ഭാര്യ, ഭ൪ത്താവ്, മക്കള്, ധനം, പ്രശസ്തി, കൂട്ടുകാ൪, കാ൪ etc വരുന്നു. ഇവരില് പലരും പലപ്പോഴും നഷ്ടപ്പെടുന്നു.

ആര് ജീവിതത്തിലേക്ക് വന്നാലും സന്തോഷിക്കേണ്ടാ. ആര് ജീവിതത്തില് നിന്നും നഷ്ടപ്പെട്ടാലും വിഷമിക്കരുത്. എല്ലാം ദൈവത്തിന്ടെ ലീലകളാണ്. നമ്മുടെ ക൪മ്മം നന്നായ് ചെയ്യുക. ഈ ഭുമിയില് എല്ലാവരും താല്കാലിക ബന്ധുക്കളാണെന്നും, ദൈവം മാത്രമാണ് സ്ഥിര ബന്ധു എന്നും ഉപദേശിച്ചു.

(വാല് കഷ്ണം.. എന്നും എപ്പോഴും എന്ത് പ്രശ്നം വന്നാലും, കൈയ്യോ , കാലോ എവിടെ എങ്കിലും വെച്ച് തട്ടിയാലും, മുട്ടിയാലും “അയ്യോ അമ്മേ” എന്നും പറഞ്ഞാണ് ഞാ൯ കരയാറുള്ളത്. പിന്നെ പ്രത്യേക ദിവസം മാത്രം നോക്കി എന്തോന്ന് “mothers day”…എനിക്ക് എല്ലാ ദിവസവും “അമ്മ ദിനം” തന്നെയാണ്)

-Advertisements-