Friday, April 19, 2024
-Advertisements-
NATIONAL NEWSശക്തമായ കാറ്റിന് സാധ്യത: മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യത: മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്

chanakya news
-Advertisements-

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബികടലിനോട് ചേർന്നുള്ള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ഉള്ള കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലന്നുള്ള മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറ് അറബിക്കടൽ മധ്യ അറബിക്കടൽ മഹാരാഷ്ട്ര തീരം തുടങ്ങിയ ഇടങ്ങളിലാണ് കാറ്റിന് ശക്തി കൂടാൻ സാധ്യതയുള്ളത്. കർണാടക കേരളതീരം ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലുള്ള കാറ്റിന് നാളെ സാധ്യത ഉണ്ടെന്നും നിർദ്ദേശം.

അഞ്ചാം തീയതി തെക്ക് പടിഞ്ഞാറ് അറബിക്കടലും മദ്യ അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ മഹാരാഷ്ട്ര ഗുജറാത്ത് തീരം മധ്യ ബംഗാൾ ഉൾക്കടൽ തുടങ്ങിയ ഇടങ്ങളിലും 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ട്. ഈ മേഖലയിലെല്ലാം മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നുള്ള കർശന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയിട്ടുള്ളത്.

-Advertisements-