Friday, March 29, 2024
-Advertisements-
KERALA NEWSശബരിമലയിലെ ആചാരത്തിനു പുല്ലുവില കൽപ്പിക്കാതെ വിശ്വാസികളെ ത ല്ലിയൊതുക്കാൻ ശ്രമിച്ച പിണറായി, കൊറോണ വൈറസ് പടരുമ്പോൾ...

ശബരിമലയിലെ ആചാരത്തിനു പുല്ലുവില കൽപ്പിക്കാതെ വിശ്വാസികളെ ത ല്ലിയൊതുക്കാൻ ശ്രമിച്ച പിണറായി, കൊറോണ വൈറസ് പടരുമ്പോൾ ഡൽഹിയിലെ നിസാമുദീനിൽ മതസംഘടന സമ്മേളനം നടത്തിയതുകൊണ്ട് മിണ്ടിപോകരുതെന്ന് പറയുന്നത് ന്യായമാണോയെന്ന് അലി അക്ബർ: കുറിപ്പ്:-

chanakya news
-Advertisements-

ശബരിമല വിഷയത്തിൽ ആചാരത്തിനു ഒരു വിലയും കൽപ്പിക്കാതെ വിശ്വാസികളെ മർദി ച്ചൊതുക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ നിസാമുദീനിൽ മതസമ്മേളനം നടത്തിയപ്പോൾമത സംഘടനയായത് കൊണ്ട് മിണ്ടിപ്പോവരുതെന്ന് പറഞ്ഞാൽ അത് ന്യായമാണോ? മുഖ്യമന്ത്രി. അലി അക്ബറുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

പ്രിയപ്പെട്ട മുഖ്യമന്ത്രീ ഞങ്ങൾ ഭാരതത്തെ മുഴുവൻ കാണുന്നു, ഓരോ സ്പന്ദനവും അറിയുന്നു, ചൊറിയുന്ന വാർത്തകളും, ചെരിയുന്ന വാർത്തകളും കണ്ട് കയ്യടിക്കേണ്ടതിനു കയ്യടിക്കയും,കൊട്ട് കൊടുക്കേണ്ടതിന് കൊട്ട് കൊടുക്കയും ചെയ്യും.. അങ്ങ് നല്ലത് ചെയ്യുമ്പോൾ നല്ലത് എന്നും,മോശപ്പെട്ടത് ചെയ്യുമ്പോൾ ട്രോളുകയും ചെയ്യും, ശ്രീകണ്ഠൻ നായർ വിമർശനത്തിന് അതീതനാണ് എന്ന് പ്രത്യേക പട്ടം വല്ലതും നൽകിയിട്ടുണ്ടോ? അദ്ദേഹം വളരെ ഏകപക്ഷീയമായി വാർത്ത കൊടുത്താൽ സോഷ്യൽ മീഡിയ തെളിവോട് കൂടി ട്രോളും, വിമർശിക്കും..
അതേപോലെ ഡൽഹിയിലെ നിസാമുദ്ധീനിലെ പ്രവൃത്തികൾ ഒരു മത സംഘടന ചെയ്തു അതുകൊണ്ട് മിണ്ടിപ്പോവരുത് എന്ന് പറഞ്ഞാൽ അത് ന്യായമാണോ? ശബരിമല വിഷയത്തിൽ മതപരമായ ആചാരത്തിനു പുല്ലുവില കൽപ്പിക്കാതെ മർദ്ധിച്ചൊതുക്കാൻ തുനിഞ്ഞ താങ്കൾ പറയുന്നു, ഡൽഹിയിൽ കൊറോണ വൈറസ് പരത്താൻ ശ്രമിച്ചവരെ കുറിച്ച് മിണ്ടരുതെന്ന്, ഒരു കൂട്ടർ മതവിശ്വാസത്തിന്റെ പേരിൽ സമൂഹത്തിനു മുഴുവൻ ഭീഷണിയാകും വിധം പ്രവർത്തിച്ചാൽ മിണ്ടാതിരിക്കണമോ?

UP പോലീസും കന്നഡ പോലീസും സന്യാസിമാരെ തല്ലിയോടിക്കുന്നതും, കൂട്ടമായി നിസ്കരിക്കുന്നവരെയും തല്ലിയോടിക്കുന്നതും സോഷ്യൽ മീഡിയായിൽ കാണാം… ആരും ആരെയും ന്യായീകരിക്കുന്നില്ല…
തബ്‌ലീഗ്‌കാർക്ക് പ്രത്യേകിച്ച് കൊമ്പൊന്നുമില്ല, വിദേശികളെ ഒളിവിൽ പാർപ്പിക്കയും, വൈറസ് ബാധിതരെ സ്വതന്ത്രമായി അലയാൻ വിടുകയും ചെയ്യുന്നതിനെ എങ്ങിനെ ന്യായീകരിക്കും… മതത്തിന്റെ പേരിൽ ആര് നിയമം ലംഘിച്ചാലും ചോദ്യം ചെയ്യാൻ തയ്യാറാവണം… ഞങ്ങൾ പ്രതികരിക്കും… കാരണം ഞങ്ങൾ നിങ്ങളെയെല്ലാം അനുസരിച്ചു വീട്ടിലിരിക്കുന്നവരാണ്, ഡൽഹിയിലെ അതിഥി തൊഴിലാളികളുടെ പാലായനവും പ്രശ്നങ്ങളും പൊടിപ്പും തൊങ്ങലും വച്ച് കാണിച്ച ശ്രീകണ്ഠൻ നായർ പായിപ്പാട്ടിലേത് കാണിക്കില്ല എന്ന് പറഞ്ഞാൽ ഞങ്ങൾ ചോദിക്കും അതെന്താടോ എന്ന്, ചോദിച്ചു കൂടെ.. സോഷ്യൽ മീഡിയ സത്യത്തോടൊപ്പമാണ്..

-Advertisements-