Saturday, April 20, 2024
-Advertisements-
KERALA NEWSശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും മറ്റുള്ളവരുടെ കണ്ണിലെ നോട്ടപ്പുള്ളിയാക്കുമെന്നുള്ള കാര്യം ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്: കല മോഹന്റെ...

ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും മറ്റുള്ളവരുടെ കണ്ണിലെ നോട്ടപ്പുള്ളിയാക്കുമെന്നുള്ള കാര്യം ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്: കല മോഹന്റെ കുറിപ്പ്:-

chanakya news
-Advertisements-

കൗമാരകാലത്ത് ലൈം-ഗീകത എന്താണെന്ന് പോലും അറിയാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാൽ കൂട്ടുകാരിൽ നിന്നും കുറേ കാര്യങ്ങൾ മനസിലാക്കി. അന്നൊക്കെ ഇറുകിപിടിച്ചു കിടക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ തന്നെ അമ്മ വഴക്ക് പറയുമായിരുന്നു. അതുകൊണ്ട് തന്നെ ളോഹ പോലുള്ള വസ്ത്രങ്ങളായിരുന്നു കൂടുതലായും ധരിച്ചിരുന്നത്. എന്നാൽ കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ ഒക്കെ ആയശേഷം ഒരു സ്കൂളിൽ കൗണ്സിലറായി കയറിയപ്പോളാണ് ശരിക്കും പെണ്ണിന്റെ ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും മനസിലായതും അത് മറ്റുള്ളവരിൽ നോട്ടപ്പുള്ളി ആക്കുമെന്നും മനസിലായത്. സൈക്കോളജിസ്റ്റായ കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

കൗമാരകാലത്ത് സെക്സ് അപ്പീൽ എന്നൊരു വാക്ക് പോലും അറിയാതെ ജീവിച്ച സമയത്തു, ഒരു കൂട്ടുകാരിയാണ് അതിന്റെ ഒരു വിശദീകരണം തന്നത്.. അവൾ ഷാൾ ഇടുന്നത് ശരീരം ഇല്ലായ്മ മറയ്ക്കാൻ ആണെന്നും കൂട്ടിച്ചേർത്തു.. ളോഹ പോലെയുള്ള വസ്ത്രങ്ങളായിരുന്നു അന്നത്തെ എന്റെ വേഷം.. ഒരുപാട് വസ്ത്രങ്ങൾ വാങ്ങി തന്നിരുന്നു എങ്കിലും ശരീരത്തോട് പറ്റി ചേർന്ന് കിടക്കുന്നത്‌ ധരിക്കുന്നത് അമ്മ വിലക്കിയിരുന്നു..
ആണുങ്ങൾ കമെന്റ് അടിക്കാതെയും ഇരിക്കണമെങ്കിൽ ധരിക്കുന്ന വസ്ത്രങ്ങൾ എങ്ങനെ ആകണമെന്ന് അമ്മ പറഞ്ഞു തന്നിരുന്നു.. അതങ്ങനെ ഞാൻ ഒരുകാലം വരെ പാലിച്ചു പോന്നു.. വിവാഹവും കഴിഞ്ഞു, കുഞ്ഞും ആയതിനു ശേഷം, ഒരു സ്കൂളിൽ കൗണ്സിലറായി ജോലിക്ക് ചേർന്നതിൽ പിന്നെയാണ് സത്യത്തിൽ പെണ്ണിന്റെ ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും അവളെ മറ്റുള്ളവരുടെ കണ്ണിലെ നോട്ടപ്പുള്ളി ആകുമെന്ന് തിരിച്ചറിഞ്ഞത്..

അവിടെ എനിക്കു ഒരു സഹപ്രവർത്തക ഉണ്ടായിരുന്നു.. പഴയ സിനിമാനടി ഷീലയെ പോൽ ഒരുവൾ..
മിടുക്കിയാണ്, ഉച്ചത്തിൽ ചിരിക്കുന്നവളുമാണ്.. പോരേ പൂരം.. അവരെ വാക്കുകൾ കൊണ്ട് കുത്തികീറാൻ താൽപര്യപ്പെടുന്ന ഓരോ പെണ്ണിനേയും ഞാൻ അളന്നു.. കുറച്ചെങ്കിലും ശുഷ്ക്കിച്ച ശരീരത്തിന് ഉടമകളായിരുന്നു എതിരാളികളായ അവർ.. ശരീരത്തിന്റെ കുറവിനെ സമർത്ഥമായി മറച്ചു കൊണ്ട് സാരി ഉടുക്കുന്നവർ.. തന്റെ പിന്നാലെ നടക്കുന്ന ഓരോ കുഴിത്തുരുമ്പു പണികളെ കുറിച്ചും സുന്ദരിയായ അദ്ധ്യാപിക ബോധവതിയായിരുന്നു.
എന്നാലും അതൊന്നും വക വെയ്ക്കാതെ ആ സ്കൂളിലെ ഓരോ നല്ല കാര്യങ്ങൾക്കു വേണ്ടിയും അവർ ഓടി നടന്നു.. തനിക്കിട്ട് പാര പണിയുന്ന ഓരോ ആളിനെയും അവർ അറിഞ്ഞിട്ടും വെറുക്കാതെ കൂടെ കൂട്ടി…
അവർ പോയ്‌ സാധിച്ചു എടുക്കുന്ന സ്കൂളിലെ നീക്കുപോക്കുകൾ തന്റെ സൗന്ദര്യം പ്രദർശനം നടത്തിയാണെന്നു വരെ അടക്കം പറയുന്നത് കേട്ടിട്ടും കേൾക്കാതെ നീങ്ങി…

ഞാനുമൊന്നിച്ചു അവർ പുറത്ത് പോകുമ്പോൾ എന്നേക്കാൾ ഒരുപാട് മുതിർന്ന സ്ത്രീയായിട്ടും പുരുഷന്മാരുടെ കണ്ണുകൾ അവരുടെ ആകാരവടിവിൽ ആയിരുന്നു… തെല്ലൊരു അസൂയ തോന്നാതെ ഇരിക്കില്ലല്ലോ. പെണ്ണുങ്ങൾ അല്ലേലും അങ്ങനെയാണ് ! കൂട്ടമായി പോകുമ്പോൾ പുരുഷന്മാർ തന്നെയല്ലാതെ കൂടെ നടക്കുന്ന മറ്റൊരുവളെ ആരാധനയോടെ നോക്കിയാൽ നെഞ്ചത്ത് ഒരു നോവാണ്.. കറുപ്പും വെളുപ്പുമല്ല, പെണ്ണിന്റെ പ്രശ്നം മറ്റൊരുവളുടെ ആകാരമാണെന്നു ഞാനന്ന് ഉറപ്പിച്ചു.. ഒത്ത ഉയരവും കടഞ്ഞെടുത്ത പോലെ, അളവുകൾ കൃത്യമായ ശരീരവും അവരെ സ്ത്രീകളിൽ പലരുടെയും പ്രതിയോഗി ആക്കി.. അവരുടെ സൗഹൃദം കിട്ടാത്ത പുരുഷന്മാരുടെ അസൂയയും കൂടെ ചേർന്നപ്പോൾ, നിസ്സാരമായ പ്രശ്നങ്ങൾക്ക് അവർ പഴി കേട്ടു.. എന്നാൽ കൗൺസിലർ എന്ന നിലയ്ക്ക് ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു.. വില്ലന്മാരുടെ കേന്ദ്രമെന്ന് പേര് കേട്ട ആ സ്കൂളിലെ ഏത് കുരുത്തംകെട്ടവനും അവരോടു മര്യാദക്കാരൻ ആണെന്ന്… പ്രായമായ അദ്ധ്യാപികമാരെ പോലും വെറുതെ വിടാതെ കമന്റ്‌ അടിക്കുന്ന ചട്ടമ്പികൾ അവർക്ക് മുന്നിൽ കുഞ്ഞാടുകളെ പോലെ നിന്നിരുന്നു..

അവരുടെ മുഖത്തു മാത്രം നോക്കി സംസാരിക്കാനാണ് പാടെന്നു തികച്ചും മ്ലേച്ഛമായി പറയുന്ന സീനിയർ ആയ അദ്ധ്യാപിക ക്ലാസ്സെടുക്കാൻ കഴിയാതെ, എന്തൊരു ബഹളമാണ് എന്നും പറഞ്ഞു കുട്ടികളെ വലിയ വായിൽ വഴക്ക് പറഞ്ഞു ഇറങ്ങുമ്പോൾ, അടുത്ത ക്ലാസ്സിൽ അവരുടെ കണ്ണിലെ കരടായ സുന്ദരി അദ്ധ്യാപിക കേറി സമാധാനമായി ക്ലാസ്സെടുത്തു ഇറങ്ങുന്നത് കണ്ടിട്ടുണ്ട്.. മക്കളെ എന്നൊരു വിളിയിൽ ആ ക്ലാസ്സ്‌ നിശബ്ദമാകും..
സത്യത്തിൽ, ഈ കാലത്തെ കുട്ടികൾ അദ്ധ്യാപികമാരെ ബഹുമാനിക്കാറില്ല, വെറും ശരീരമായി കാണുന്നു എന്നൊക്കെ കേൾക്കുമ്പോൾ, ഞാൻ ആ അദ്ധ്യാപികയെ ഓർക്കും.. അവരുടെ ശരീരത്തിന്റെ അളവുകൾ ഒരു ആൺകുട്ടിയെയും പ്രകോപിച്ചു ഞാൻ കണ്ടിട്ടില്ല.. കുട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അവരിലൂടെ കണ്ടു പഠിച്ചു ഞാനും.. പിന്നെ ജോലി നോക്കിയ ചില സ്കൂളിൽ അദ്ധ്യാപികമാർ coat ഇടണമെന്ന നിയമം വന്നപ്പോഴും ഞാനവരെ ഓർത്തു.. ഇന്ന്, വെറുതെ ഓരോ എഴുത്തുകാരി സ്ത്രീകളുടെയും പോസ്റ്റ്‌ ന് കീഴെ വരുന്ന കമെന്റ് നോക്കി..പ്രായമായ സ്ത്രീകൾ മുതൽ പെൺകുട്ടികൾ, വരെ ഉണ്ട് നന്നായി എഴുതുന്നവർ… ഫോട്ടോ ഇടുന്നവർ.. വീഡിയോ ലൈവ് ചെയ്യുന്നവർ…

അവരുടെ കുടുംബചരിത്രം മോശപെടുത്തി കമെന്റ് ഇടുക.. അല്ലാതെയുള്ള പരാമർശം നടത്തുക, ഇതൊക്കെ കുത്തൊഴുക്ക് പോലെയാണ്.. ഒറ്റ പെണ്ണും അതിനെതിരെ പ്രതികരണം നടത്തുന്നില്ല.. മറിച്ചു, അവളുടെ കയ്യിലിരുപ്പ്, വസ്ത്രധാരണം എന്ന് അടക്കം പറയും പക്ഷെ.. തീരെ കൊച്ചു പെൺകുട്ടികളെ പോലും വെറുതെ വിടാതെ അസഭ്യം പറയുന്നുണ്ട് ചിലപ്പോൾ വൈകല്യം ബാധിച്ച ആണുങ്ങൾ.. ഓരോ കമെന്റുകൾ വായിച്ചു വിയർത്തു പോയി.. നേരിട്ടു ശരീരത്തിനെ കൊത്തിപറിച്ചാൽ മാത്രമേ അത് ബലാത്സംഗം ആകുകയുള്ളോ?
വാക്കുകൾ കൊണ്ടുള്ള മാനഭംഗത്തിന് നോവില്ലേ? എന്ത് കൊണ്ടാണ്, ഇത്തരം പ്രവൃത്തികൾ, ഏത് പെണ്ണിനെയോ ആകട്ടെ, പരിചിത അല്ലേൽ പോലും മറ്റൊരു പെണ്ണിന് പ്രതികരിച്ചു കൂടാ? കല, കൗൺസലിംഗ് സൈക്കോളജിസ്റ്

-Advertisements-