Thursday, April 18, 2024
-Advertisements-
ENTERTAINMENTശാന്തിവിള ദിനേശ് അപമാനിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ ആരോപണത്തിന് മറുപടിയുമായി ശാന്തിവിള ദിനേശ് രംഗത്ത്

ശാന്തിവിള ദിനേശ് അപമാനിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ ആരോപണത്തിന് മറുപടിയുമായി ശാന്തിവിള ദിനേശ് രംഗത്ത്

chanakya news
-Advertisements-

ശാന്തിവിള ദിനേശ് അപമാനിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ ആരോപണത്തിന് മറുപടിയുമായി ശാന്തിവിള ദിനേശ് രംഗത്ത്. ഭാഗ്യലക്ഷ്മി തന്റെ വീഡിയോയ്ക്ക് റിപ്പോർട്ട് അടിക്കുകയും താനത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

തന്റെ യുട്യൂബ് ചാനലിൽ ഭാഗ്യലക്ഷ്മിയെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നതായും. ചാനലുകളിൽ പോയിരുന്നു പഴയ കാമുകനെയും മുൻ ഭർത്താവിനെയും അപമാനിക്കരുതെന്നും അത് മോശമാണെന്നും താൻ തന്റെ വീഡിയോയിൽ പറഞ്ഞിരുന്നു. ആ വീഡിയോ രണ്ടലക്ഷത്തിൽ പരം ആളുകൾ കണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഇവരുടെ ഭർത്താവ് എന്നെ വിളിച്ചിട്ട് പറഞ്ഞത് ഞാൻ ആകെ ചെയ്ത തെറ്റ് അവരുടെ കഴുത്തിൽ താലി കെട്ടിയതാണെന്നാണ്.

-Advertisements-