Thursday, April 25, 2024
-Advertisements-
KERALA NEWSശാരീരിക ബുദ്ധിമുട്ടുള്ള മകളെ പൊന്നുപോലെ നോക്കാൻ നൽകിയത് കണക്കില്ലാത്തപോലെ സ്വത്തുക്കളും സ്വർണ്ണവും: ഭർത്താവ് ഗുണ്ടാസംഘത്തിലെ ആളായിരുന്നെന്നുള്ളത്...

ശാരീരിക ബുദ്ധിമുട്ടുള്ള മകളെ പൊന്നുപോലെ നോക്കാൻ നൽകിയത് കണക്കില്ലാത്തപോലെ സ്വത്തുക്കളും സ്വർണ്ണവും: ഭർത്താവ് ഗുണ്ടാസംഘത്തിലെ ആളായിരുന്നെന്നുള്ളത് തിരിച്ചറിയാൻ വൈകി: മകളെ അവൻ കൊ-ന്നതാണ്: പിതാവ് വിജയസേനന്റെ വെളിപ്പെടുത്തൽ

chanakya news
-Advertisements-

കൊല്ലം: അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയെ ഭർത്താവ് സ്വത്തുക്കളെല്ലാം തട്ടിയെടുത്ത ശേഷം കൊ-ന്നതാണെന്ന് ഉത്രയുടെ പിതാവ് വിജയസേവനൻ പറയുന്നു. തന്റെ മകൾക്ക് ചെറിയ രീതിയിലുള്ള മന്ദത ഉണ്ടായിരുന്നുവെന്നും ഇക്കാര്യമെല്ലാം സൂരജിനോട് തങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും മറ്റുള്ളവരെ അപേക്ഷിച്ച് പ്രവർത്തികളും മറ്റും ചെയ്യുന്നതിൽ വേഗത കുറവ് തന്റെ മക്കൾക്ക് ഉണ്ടായിരുന്നുവെന്നുള്ള കാര്യം നേരെത്തെ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു. തന്റെ മകൾക്കുള്ള കുറവുകൾ അവളുടെ ജീവിതത്തിന് ബാധിക്കരുത് എന്ന് കരുതി സ്ത്രീധനമായി നൽകിയത് അഞ്ചു ലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണവുമാണ്. കൂടാതെ മൂന്നേക്കർ റബർ തോട്ടവും മറ്റുമുള്ള വസ്തുക്കളും മകൾക്കായി കരുതിവെച്ചിരുന്നു. എന്നാൽ തങ്ങളുടെ സ്വത്ത് മാത്രം മോഹിച്ചാണ് അവർ വിവാഹത്തിന് തയ്യാറായതെന്നുള്ള കാര്യം പിന്നീടാണ് മനസ്സിലായതെന്ന് പിതാവ് വിജയസേനൻ പറയുന്നു.

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കകം സൂരജിന്റെ ജോലി നഷ്ടപ്പെട്ടെങ്കിലും ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത തരത്തിലാണ് സൂരജിനെയും കുടുംബത്തെയും തങ്ങൾ സംരക്ഷിച്ചതെന്നും കൂടാതെ സൂരജിന്റെ പിതാവിന് മൂന്ന് ലക്ഷം രൂപ മുടക്കി പിക്കപ്പ് ഓട്ടോയും വാങ്ങി നൽകിയെന്നും സഹോദരിയുടെ പഠനത്തിനുവേണ്ടി സാമ്പത്തിക സഹായം നൽകിയെന്നും വിജയസേനൻ പറയുന്നു. അഞ്ചലിലുള്ള തങ്ങളുടെ കടയുടെ വാടകയിൽ നിന്നും മാസം ലഭിക്കുന്ന 8000 രൂപ എല്ലാ മാസവും മകളുടെ അക്കൗണ്ടിൽ ഇട്ടു നൽകിയിരുന്നുവെന്നും എന്റെ മകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തന്റെ മകളെ അവർ പൊന്നുപോലെ നോക്കുമെന്നുള്ള ഉറപ്പിന്മേലാണ് അവർക്കൊപ്പം അയച്ചുതന്നും പിതാവ് വിജയസേനൻ പറയുന്നു. എന്നാൽ മരുമകന്‍ കുറെയധികം ചെറുപ്പക്കാർ അടങ്ങുന്ന ഗുണ്ടസംഘത്തിൽപെട്ട ആളാണെന്നുള്ള കാര്യം അറിയാൻ വൈകിയെന്നും സ്വകാര്യ ബാങ്കിലെ വാഹന ലോണുകൾ തിരിച്ചുപിടിക്കാൻ വേണ്ടി ഏർപ്പാടാക്കിയിട്ടുള്ള ഗുണ്ടാ സംഘത്തിലെ ഒരാളാണ് സൂരജെന്നുള്ള കാര്യം നാലു മാസങ്ങൾക്ക് മുമ്പാണ് തങ്ങൾ അറിഞ്ഞതെന്നും പിതാവ് പറയുന്നു.

മകളുടെയും കുഞ്ഞിന്റെ ഭാവി കരുതിയാണ് ഞങ്ങൾ യാതൊരുതരത്തിലും പരാതിപ്പെടാതെയിരുന്നതെന്നും എന്നിട്ടും തന്റെ മകൾക്ക് ഈ ഒരു അവസ്ഥ വന്നതിൽ അതിയായ വിഷമമുണ്ടെന്നും തന്റെ മകളുടെ പേരിലുള്ള സ്വത്തുക്കൾ കുഞ്ഞിന്റെ പേരിൽ ആക്കുകയും അത് പിന്നീട് തനിക്ക് ലഭിക്കുമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു സൂരജിന് ഉണ്ടായിരുന്നതെന്നും വിജയസേനൻ വ്യക്തമാക്കി. ഉത്രയ്ക്ക് ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പുകടിയേറ്റിരുന്നു. കൂടാതെ ഉത്തര തന്റെ ഗൃഹത്തിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ അവിടെ വെച്ചും പാമ്പുകടിയേറ്റാണ് മ-രിക്കുന്നത്. പാമ്പുകടിയേറ്റു ഭർത്താവ് മൂന്ന് നാല് മണിക്കൂറിനു ശേഷമാണ് ഉത്രയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ തയ്യാറായതെന്നാണ് പറയുന്നത്.

എസി അടക്കമുള്ള മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്നുള്ള കാര്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയായിരുന്നു. എന്നാൽ ഉത്രയുടെ ഭർത്താവ് സൂരജ് പോലീസിൽ നൽകിയ മൊഴിയിൽ ജനൽ തുറന്നിട്ടിരിക്കുന്നതിനാൽ അതുവഴിയാണ് പാമ്പ് ഉള്ളിലേക്ക് കയറിയതെന്നായിരുന്നു. എന്നാൽ ഉത്രയെ പാമ്പ് കടിക്കുന്ന അന്നേദിവസം ജനൽ സൈഡിലെ കട്ടിലിലാണ് സൂരജ് കിടന്നത്. ഉത്ര മറുവശത്തുള്ള മറ്റൊരു കട്ടിലിൽ ആയിരുന്നു കിടന്നത്. ജനൽ വഴിയാണ് പാമ്പ് വീടിനകത്തേക്ക് പ്രവേശിച്ചതെങ്കിൽ ജനലരികിൽ കിടന്ന സൂരജിന്റെ ശരീരത്തിൽ കൂടി ഇഴഞ്ഞു മാത്രമേ പാമ്പ് ഉള്ളിലേക്ക് വരൂ എന്നുള്ള കാര്യവും അന്വേഷണസംഘത്തെ കൂടുതൽ സംശയം ഉളവാക്കുന്ന കാര്യമാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്

-Advertisements-