Saturday, April 20, 2024
-Advertisements-
ENTERTAINMENTഷോർട്സ് ഇട്ടാൽ കാലു കാണുമെങ്കിലും സാരിയുടുത്താൽ വയറുകാണില്ലെ ; അപർണ ബാലമുരളി

ഷോർട്സ് ഇട്ടാൽ കാലു കാണുമെങ്കിലും സാരിയുടുത്താൽ വയറുകാണില്ലെ ; അപർണ ബാലമുരളി

chanakya news
-Advertisements-

വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നവരാണ് സിനിമ താരങ്ങൾ. അത് മലയാളമായാലും തമിഴായാലും മറ്റേത് ഭാഷയിൽ ആയാലും ഒരുപോലെയാണ്. ഇതിനെതിരെ പ്രതികരിക്കുകയാണ് മലയാളികളുടെ ഇഷ്ട താരം അപർണ ബാലമുരളി. ഷോർട്സ് ഇട്ടാൽ കാലു കാണുമെങ്കിലും നമ്മുടെ പരമ്പരാഗത വസ്ത്രമായ സാരി ധരിക്കുമ്പോൾ വയറു കാണുന്നില്ലേ എന്നാണ് അപർണ ചോദിക്കുന്നത്. വസ്ത്രധാരണം ഒക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ ആണ് അതിൽ കേറി ഇടപെടാൻ ആർക്കും ഒരു അധികാരവും ഇല്ലെന്നും താരം വ്യക്തമാക്കി.

ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ എന്തൊക്കെ കമന്റുകള്‍ വന്നു. ‘ഒരാള്‍ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ഒാരോരുത്തരും ധരിക്കുക. ബാക്കിയുള്ളവര്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക’ താരം കൂട്ടിച്ചേർത്തു.

-Advertisements-