Thursday, April 25, 2024
-Advertisements-
KERALA NEWSസംഗീത അധ്യാപകനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടി

സംഗീത അധ്യാപകനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടി

chanakya news
-Advertisements-

ക്ലാസ് മുറികളിൽപോലും വിദ്യാർഥിനികൾ ശാരീരികവും മാനസികവുമായ ചൂഷണങ്ങളും പീഡനങ്ങളും അനുഭവിക്കുന്ന പല വാർത്തകളും ഇന്ന് നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നേരിടാനോ അതിജീവിക്കാനുള്ള പക്വത കുറവുമൂലമാണ് പല പെൺകുട്ടികളും ഇരയാകുന്നത് അവരെ തളർത്തുകയും ചെയ്യുന്നത്. എന്നാൽ ഇവിടെ ഒരു അധ്യാപകനിൽ നിന്നും തനിക്ക് ഉണ്ടായ മോശം അനുഭവം പങ്കു വെച്ചിരിക്കുകയാണ് പതിനേഴുകാരിയായ ഒരു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ വന്ന കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചാവിഷയമായി മാറുന്നത്. തനിക്ക് അമ്മ നൽകിയ പാഠമാണ് ജീവിതത്തിൽ ഏറ്റവും വലിയ കരുത്ത് പകർന്നുൽകിയെന്നും പെൺകുട്ടി പറയുന്നു. അമ്മ തന്നെ പ്രതികരിക്കുന്നതിന് വേണ്ടി പഠിപ്പിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും എനിക്ക് ഇപ്പോൾ 17 വയസ്സ് ആണെന്നും ഇനിയും തന്റെ മുന്നിൽ വലിയൊരു കാലഘട്ടം തന്നെ ഉണ്ടെന്ന് പെൺകുട്ടി കുറിപ്പിലൂടെ പറയുന്നു. കുറുപ്പ് വായിക്കാം.

സംഗീത പഠനത്തിനായി അടുത്തിടെ അറുപത് വയസ്സോളം പ്രായമുള്ള ഒരാളുടെ അടുത്ത് പോവുകയുണ്ടായി. ആദ്യ ദിവസങ്ങളിൽ ക്ലാസ്സ് വളരെയധികം നല്ല രീതിയിൽ മുന്നോട്ടു പോയി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ പല സാന്നിധ്യങ്ങൾ തന്നെ അസ്വസ്ഥയാക്കി. രണ്ടാമത്തെ ക്ലാസ്സിൽ തന്നെ അയാൾ കസേര അടിപ്പിച്ചു കൈകളിൽ തൊടാൻ തുടങ്ങിയതായും അയാളുടെ കണ്ണുകൾ എന്റെ കൈകൾക്കും നെഞ്ഞിനും മുകളിലൂടെ ഓടിച്ചിരുന്നതായും പറയുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ എന്റെ അടുത്ത് വരികയും ചുണ്ടിൽ സ്പർശിക്കുകയും ചെയ്തു. അതിൽ അറപ്പ് തോന്നി അയാളെ തള്ളി മാറ്റാൻ ആഗ്രഹിച്ചു. എന്നാൽ ഞാൻ അതിനെ എതിർക്കാൻ നോക്കുമ്പോൾ പിന്നെയും അയാൾ എന്റെ കൈകളിലും ശരീരത്തിലും സ്പർശിച്ചു കൊണ്ടിരുന്നു. അയാളുടെ കൈ പിന്നിലൂടെ കൊണ്ടുവന്ന് സ്പർശിക്കുന്നത് എനിക്ക് അനുഭവപ്പെട്ടു. ആ സമയം ഞാൻ പൂർണമായും മരവിച്ചുപോയി. എങ്ങനെ അയാളിൽ നിന്നും രക്ഷപ്പെടണമെന്നുള്ളത് എനിക്ക് അറിയില്ലായിരുന്നു.

ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാൽ തെറ്റ് ചെയ്ത അയാൾ കരയുന്നില്ല. അന്ന് അമ്മ എന്റെ മുറിയിൽ വരികയും ഞാൻ നടന്ന സംഭവങ്ങളെല്ലാം അമ്മയോട് തുറന്നു പറയുകയും ചെയ്തു. ഇനി പാട്ടുപഠിക്കാൻ അവിടെ പോകുന്നില്ലെന്നും പറഞ്ഞു. എന്നാൽ അയാളെ ഇനി വെറുതെ വിട്ടാൽ മറ്റ് പെൺകുട്ടികളെയും വശീകരിക്കുമെന്ന് അമ്മ പറഞ്ഞു. അടുത്ത ക്ലാസ്സിൽ അമ്മയും ഇരിക്കാമെന്ന് സമ്മതിക്കുകയുണ്ടായി. അ പ്പോഴും അയാൾ വീണ്ടും കൈകൾ സ്പർശിച്ചു. ആ സമയം അമ്മ ചോദിച്ചു സ്പർശിക്കുന്നത് ആവശ്യമാണോ. എന്നാൽ അയാൾ നൽകിയ മറുപടി പ്രതിരോധം തീർക്കുന്ന തരത്തിലായിരുന്നു. പിന്നെ എങ്ങനെ പഠിപ്പിക്കും എന്നായിരുന്നു. ഇത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു അതുകൊണ്ട് ഇത് നിർത്തുക ഇല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഒഴിവാക്കും.

നിങ്ങൾ ആഗ്രഹിക്കുന്നത് പോലെയെന്ന് അയാൾ മറുപടി പറഞ്ഞു. പിന്നീടൊരിക്കലും അയാളുടെ ഭാഗത്തുനിന്നും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. നെഞ്ചിലേക്കുള്ള തുറിച്ചു നോട്ടം പിന്നെയും തുടർന്നു. ഓരോ ക്ലാസിലും അയാൾ എന്റെ നെഞ്ച് സ്കാൻ ചെയ്യും. അയാളോട് ഞങ്ങൾ പോകാൻ പറയുകയായിരുന്നു. സംഭവം ഇങ്ങനെ അവസാനിച്ചതിൽ ഒരുപാട് ആശ്വാസമുണ്ട്. ഏറെ ആശ്വാസമെന്ന് പറയുന്നത് ഒരു സംഭവത്തിൽ പ്രതികരിക്കുന്നതിനു വേണ്ടി അമ്മ പഠിപ്പിച്ചതാണ്. വലിയൊരു കാലഘട്ടം തന്നെ തന്നെ മുന്നിൽ ഉണ്ടെന്നും ജീവിതത്തിൽ എങ്ങും തന്നെ തെന്നിവീഴാതെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നത് എത്രത്തോളം സുപ്രധാനമാണെന്നുള്ള കാര്യത്തെക്കുറിച്ച് അമ്മയിൽ നിന്നും താൻ പഠിതായും പെൺകുട്ടി പറയുന്നു.

-Advertisements-