Thursday, April 25, 2024
-Advertisements-
KERALA NEWSസംസ്ഥാനത്തു ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: 10 ജില്ലകളിൽ യെലോ അലേർട്ട്

സംസ്ഥാനത്തു ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: 10 ജില്ലകളിൽ യെലോ അലേർട്ട്

chanakya news
-Advertisements-

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ നാല്പത് മുതൽ അൻപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യത ഉണ്ടെന്നും ഈ സാഹചര്യം കണക്കിലെടുത്തു മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് വയനാട് കാസർഗോഡ് ഇടുക്കി ഒഴികെയുള്ള മറ്റ് 10 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ പെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ഇടുക്കിയിലെ രണ്ട് അണക്കെട്ടുകളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പാംബ്ളാ, കല്ലാർമുട്ടി എന്നീ അണക്കെട്ടിന്റെ ഷട്ടർ 10 സെന്റീമീറ്റർ വീതം ഉയർത്തും. വരുംദിവസങ്ങളിൽ മഴ ശക്തമാക്കാനുള്ള സാധ്യതയുണ്ടെന്നും ഡാമിൽ വെള്ളത്തിന്റെ നിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പറയുന്നു. ഇതു കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

-Advertisements-