Tuesday, April 23, 2024
-Advertisements-
KERALA NEWSസംസ്ഥാനത്തെ 1240 ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ പ്രവർത്തങ്ങൾ നിരോധിച്ച് ഉത്തരവ്

സംസ്ഥാനത്തെ 1240 ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ പ്രവർത്തങ്ങൾ നിരോധിച്ച് ഉത്തരവ്

chanakya news
-Advertisements-

തിരുവനന്തപുരം : സംസ്ഥാനത്തെ 1240 ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ പ്രവർത്തങ്ങൾ നിരോധിച്ച് ഉത്തരവ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ഭാഗമായ സ്ഥലങ്ങളിൽ ആർഎസ്എസ് ശാഖ നടത്തുന്നതിനും കായിക ക്ഷമത പരീശീലങ്ങൾ നടത്തുന്നതുമാണ് നിരോധിച്ചത്. ക്ഷേത്ര ആചാരങ്ങൾക്ക് മാത്രമേ ആയുധങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. ക്ഷേത്ര പരിസരത്ത് ഇത്തരത്തിൽ ആയുധ പരിശീലനമോ കായിക ക്ഷമത പരിശീലനമോ ശ്രദ്ധയിൽ പെട്ടാൽ തടയാനുള്ള നടപടി ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നും കമ്മീഷണറെ വിവരം ധരിപ്പിക്കാനും ഉത്തരവിൽ പറയുന്നു.

ആർഎസ്എസ് അനുകൂല നിലപാടാണ് ക്ഷേത്രം ജീവനക്കാർ സ്വീകരിക്കുന്നതെങ്കിലും വകുപ്പ് തലത്തിൽ നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. ആർഎസ്എസ് പ്രവർത്തനം തടയാൻ നേരത്തെയും ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു എന്നാൽ ഇപ്പോഴും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി കർശനമാക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

അതേസമയം ആർഎസ്എസ് പ്രവർത്തിക്കുന്ന ക്ഷേത്രങ്ങൾ കൂടുതലും പൂജകളും മാറ്റമില്ലാതെ നിർജീവമായി കിടന്നതിനെ പുനരുജ്ജീവിപ്പിച്ചവയാണ് ക്ഷേത്രസംരക്ഷണ സമിതിയാണ് ഇത്തരം ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നത്. ആർഎസ്എസ് പുനരുജ്ജീവിപ്പിച്ച ക്ഷേത്രങ്ങൾ പിന്നീട് വരുമാനമായതോടെ ദേവസ്വം ബോർഡ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ശാഖ പ്രവർത്തനം നടക്കുന്നതിനാൽ മാത്രം നടന്ന് പോകുന്ന ക്ഷേത്രങ്ങളും സംസ്ഥാനത്ത് നിരവധിയുണ്ട്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പോലും ദൈനം ദിന കാര്യങ്ങൾ നടക്കുന്നത് ആർഎസ്എസ് ഇടപെടലിലൂടെയാണ് അത് ഒഴിവാക്കാൻ സാധിക്കില്ലെന്ന് ആർഎസ്എസ് വ്യക്തമാക്കിയിരുന്ന.

-Advertisements-