Friday, April 19, 2024
-Advertisements-
KERALA NEWSസംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ചുള്ള കാര്യം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് അറിയിച്ചത്. 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗം വ്യാപിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതലാണ്. തിരുവനന്തപുരം 182, കോഴിക്കോട് 92, കൊല്ലം 79, എറണാകുളം 72, ആലപ്പുഴ 53, മലപ്പുറം 50, പാലക്കാട് 49, കണ്ണൂർ 48, കോട്ടയം 46, തൃശ്ശൂർ 42, കാസർഗോഡ് 28, വയനാട് 26, ഇടുക്കി 24, പത്തനംതിട്ട 3 എന്നിങ്ങനെയാണ് ഇന്ന് ജില്ലാ അടിസ്ഥാനത്തിൽ കോവിഡ് സ്ഥിരീകരിച്ച കണക്കുകൾ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരും 105 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ വരുമാണ്. 119 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. ഇവരിൽ 24 പേരുടെ സമ്പർക്കത്തിന് ഉറവിടം വ്യക്തമാക്കിയിട്ടില്ല.

-Advertisements-