Saturday, April 20, 2024
-Advertisements-
KERALA NEWSസന്ദീപ് വാരിയരും, ശ്രീജിത്ത്‌ പണിക്കരും എല്ലാം ആകെയുള്ള ഒരു മണിക്കൂറിൽ കിട്ടുന്ന അഞ്ചു മിനിറ്റിൽ കത്തിക്കയറുമ്പോൾ...

സന്ദീപ് വാരിയരും, ശ്രീജിത്ത്‌ പണിക്കരും എല്ലാം ആകെയുള്ള ഒരു മണിക്കൂറിൽ കിട്ടുന്ന അഞ്ചു മിനിറ്റിൽ കത്തിക്കയറുമ്പോൾ ജിഹാദികൾക്കൊപ്പം മാധ്യമ സഖാക്കളും വിയർക്കുക സ്വാഭാവികം: ജിതിൻ കെ ജേക്കബ് എഴുതുന്നു

chanakya news
-Advertisements-

ബിജെപി നേതാവ് സന്ദീപ് വാര്യരെ മാതൃഭൂമി ചാനൽ ചർച്ചയിൽ പരസ്യമായി അപമാനിച്ച സംഭവത്തിൽ എഴുത്തുകാരനായ ജിതിൻ കെ ജേക്കബ് രംഗത്ത്. ജിഹാദികൾക്ക് ഒരു മണിക്കൂർ ഇന്ത്യ വിരുദ്ധത പറയാൻ അവസരം ഒരുക്കി കൊടുക്കുക മാത്രമാണ് കേരളത്തിലെ മാധ്യമ സഖാക്കൾ ചെയ്യുന്നത്. എന്നാൽ സന്ദീപ് വാര്യരും ശ്രീജിത്ത്‌ പണിക്കരും ആകെയുള്ള ഒരു മണിക്കൂറിൽ കിട്ടുന്ന അഞ്ചു മിനിറ്റ് കത്തിക്കയറുമ്പോൾ ജിഹാദികൾക്കൊപ്പം മാധ്യമ സഖാക്കളും വിയർക്കുന്നത് സവഭാവികമാണെന്നും ജിതിൻ കെ ജേക്കബ് തന്റെ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

അഥിതികളോട് മാന്യമായി പെരുമാറണം എന്ന സാമാന്യ മര്യാദ ലംഘിച്ചു എന്ന് മനസിലാക്കിയത് കൊണ്ടോ, മാധ്യമ ധർമം ഉയർത്തി പിടിക്കുന്നത് മൂലമോ, നിഷ്പക്ഷൻ ആയതുകൊണ്ടോ ഒന്നുമല്ല മാധ്യമ സഖാപ്പി നിർവ്യാജം ഖേദപ്രകടനം നടത്തിയത്.

ജിഹാദികളുടെ പണം പറ്റുന്ന മാധ്യമ സഖാക്കൾക്കറിയാം ബിജെപി പ്രതിനിധികൾ ചാനൽ ചർച്ചകളിൽ ഇല്ലെങ്കിൽ one side ചർച്ച ആകും എന്ന തോന്നൽ ഉണ്ടാകും എന്ന്. അത് കാഴ്ചക്കാരുടെ താൽപ്പര്യം കുറയ്ക്കും. പേരിന് ഒരാൾ ഉണ്ടെകിൽ ആ പ്രശ്നം ഉദിക്കുന്നില്ല.

മാപ്പൊക്കെ പറഞ്ഞെങ്കിലും ഇനിയും ചർച്ചകളിൽ ബിജെപി വക്താക്കളോട് അസഹിഷ്ണുത തുടരും. സംസാരിക്കാൻ അനുവദിക്കില്ല, സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ പരസ്യത്തിലേക്ക് പോകും…

ജാമിയയിലെ ജിഹാദിയെ വിളിച്ചു ചാനൽ ചർച്ചക്കിരുത്തി പച്ചക്ക് ഇന്ത്യാ വിരുദ്ധത പറയാൻ മൗനാനുവാദം കൊടുത്തത് നാം കണ്ടതാണ്. ഇന്ത്യാ വിരുദ്ധത പറയുമ്പോൾ അതിനെതിരെ ഒരക്ഷരം പറയാതെ അക്കൂട്ടർക്ക് പരമാവധി അവസരം നൽകും.

ഷംസീറും, റിയാസും, റഹീമും, ഫസൽ ഗഫൂറും ഒക്കെ നടത്തുന്ന മതേതര പ്രസംഗം കൊഴുക്കണം എങ്കിൽ ഒരറ്റത്ത് ഏതെങ്കിലും ബിജെപി നേതാക്കളെ നിശബ്ദരായി ഇരുത്തണം.

പക്ഷെ സന്ദീപ് വാരിയരും, ശ്രീജിത്ത്‌ പണിക്കരും എല്ലാം ആകെയുള്ള ഒരു മണിക്കൂറിൽ കിട്ടുന്ന അഞ്ചു മിനിറ്റിൽ കത്തിക്കയറുമ്പോൾ ജിഹാദികൾക്കൊപ്പം മാധ്യമ സഖാക്കളും വിയർക്കുക സ്വാഭാവികം.

അതാണ് വേണു നാദത്തിന്റെ കിളി പോയത്. ഫാക്ടസ് പറയുമ്പോൾ ഒരു വളിച്ച ചിരിയുമായി സഖാപ്പികൾക്ക് ഇരിക്കേണ്ടി വരുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.

കഴിഞ്ഞ ദിവസം നിൽക്കക്കളിയില്ലാതെ കാമ്രേഡ് ഗോവിന്ദൻ നടത്തിയ ത്വാതീക അവലോകനം ഒക്കെ കേരളം കണ്ടതാണ്.

ഈ മാപ്പ് പറച്ചിൽ കൊണ്ടൊന്നും ഒരു മാറ്റവും ഉണ്ടാകില്ല. കാരണം നിലനിൽപ്പിന്റെ പ്രശ്നമാണ്, ചാനലിന്റെയും ജോലിയുടെയും. ജിഹാദി ഫണ്ടിംഗ് ആണ് ഇവന്മാരെ നിലനിർത്തുന്നത് തന്നെ.

ഒരു മാധ്യമ സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞത് മാമച്ചന്റെ ചാനലിലെ ഒരു മാധ്യമ സഖാവിന്റെ housing ലോൺ റീപേയ്‌മെന്റ് പോലും അടയ്ക്കുന്നത് ജിഹാദികൾ ആണെന്നാണ്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും എനിക്ക് ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്ടപെട്ടു എന്ന് പറഞ്ഞ് ഭ്രാന്തിയെപ്പോലെ ഓടി ഓഫീസിന്റെ പിന്നിലെ വേമ്പനാട്ട് കായലിൽ ചാടാൻ ഒരുങ്ങുമ്പോൾ ഈ കായലിൽ വിഷം കലക്കരുതേ എന്ന് ആ നിഷ്പക്ഷ മാധ്യമ സഖാപ്പിയോടു അപേക്ഷിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കഥ കേട്ടിട്ടില്ലേ…അതായത് അത്രമേൽ സംഘര്ഷഭരിതമാണ് മാധ്യമ സഖാപ്പികളുടെ ജീവിതം.

വലിയ ടാർഗെറ്റുകൾ ആണ് ജിഹാദികൾ കൊടുക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് പരമാവധി ഇന്ത്യ വിരുദ്ധത ഉണ്ടാക്കണം. അതിനിടയിൽ ഉത്തരം മുട്ടിക്കാൻ ആളുകൾ വരുമ്പോൾ മാധ്യമ സഖാപ്പികൾ അസ്വസ്ഥരാകും.

അതുകൊണ്ട് ക്ഷമിച്ചു കള. വേണു ഊതട്ടെ, അതല്ലാതെ വേറെ പണി അറിയില്ല, ജീവിച്ചു പോട്ടെ. ഇനിയും ആ പാവത്തെ വേട്ടയാടരുത്.

അഥിതികളോട് മാന്യമായി പെരുമാറണം എന്ന സാമാന്യ മര്യാദ ലംഘിച്ചു എന്ന് മനസിലാക്കിയത് കൊണ്ടോ, മാധ്യമ ധർമം ഉയർത്തി…

Jithin K Jacob यांनी वर पोस्ट केले बुधवार, २९ जानेवारी, २०२०

-Advertisements-