Thursday, March 28, 2024
-Advertisements-
NATIONAL NEWSസന്യാസിമാരെ ക്രൂരമായി കൊല പ്പെടുത്തിയിട്ട് ഫ്ലാഷ് ന്യൂസില്ല, അന്തിചർച്ചയില്ല, മെഴുകുതിരി കത്തിക്കലില്ല: ഉത്തർപ്രദേശിലെ പശുവിന്റെ കേസായിരുന്നേൽ...

സന്യാസിമാരെ ക്രൂരമായി കൊല പ്പെടുത്തിയിട്ട് ഫ്ലാഷ് ന്യൂസില്ല, അന്തിചർച്ചയില്ല, മെഴുകുതിരി കത്തിക്കലില്ല: ഉത്തർപ്രദേശിലെ പശുവിന്റെ കേസായിരുന്നേൽ ചാനലുകൾ തകർത്തേനെ

chanakya news
-Advertisements-

മുംബൈ: മഹാരാഷ്ട്രയിൽ ഗുരുവിന്റെ അന്ത്യ സംസ്കാരത്തിന് പോയി തിരികെ വരികയായിരുന്ന രണ്ട് സന്യാസിമാരെയും അവർ യാത്ര ചെയ്ത കാറിന്റെ ഡ്രൈവറെയും മഹാരാഷ്ട്രയിലെ പാൽഗഹാറിൽ വെച്ച് ഒരു കൂട്ടം ആളുകൾ മർദിച്ചും കുത്തിയുമാണ് കൊല പ്പെടുത്തിയത്. പോലീസ് നോക്കി നിൽക്കെയാണ് അക്രമികൾ കുറ്റകൃത്യം നടത്തിയത്. വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും അക്രമികൾ സന്യാസിമാരെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതടക്കമുള്ള ദൃശ്യങ്ങൾ. പൽഗഹാർ എന്നത് സിപിഎം എം എൽ എയുടെ മണ്ഡലം കൂടിയാണ്. പ്രതികളിൽ സിപിഎം ലോക്കൽ നേതാക്കൾ അടക്കമുള്ളവരുമുണ്ട്. ജനക്കൂട്ടം സന്യാസിമാരെ ആക്രമിക്കുമ്പോൾ പോലീസ് ലാത്തിയും കൈയിൽ പിടിച്ചു നോക്കുകുത്തികളായാണ് അവിടെ നിൽക്കുന്നത്.

അക്രമത്തിനിടയിൽ ഒരു പിഞ്ച് കുഞ്ഞിനെ പോലെ പോലീസുകാരന്റെ കൈയിൽ പിടിച്ചു കരയുന്ന 70 കാരനായ സന്യാസിയെ വീഡിയോയിലും, ചിത്രങ്ങളിലും കാണാൻ സാധിക്കും. എന്നാൽ ഈ വാർത്ത മലയാള മാധ്യങ്ങളായ ഏഷ്യാനെറ്റ്‌, മനോരമ, മാതൃഭൂമി, അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ അന്തിചർച്ച നടത്തിയില്ല, ഫ്ലാഷ് ന്യൂസ്‌ കാണിച്ചിട്ടില്ല. അതെ സമയം ഈ സംഭവം നടന്നത് ഉത്തർ പ്രാദേശിൽ ഏതേലും പശുവിന്റെ പേരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആയിരിന്നുവെങ്കിൽ മലയാള മാധ്യമങ്ങൾ അന്തിചർച്ചയും ഫ്ലാഷ് ന്യൂസുകളും അടക്കമുള്ള വാർത്തകൾ ചാനലുകളിൽ നിറഞ്ഞു നിൽക്കുമായിരുന്നു.

തങ്ങളുടെ മോക്ഷത്തിനും ലോക നന്മയ്ക്കും വേണ്ടി സന്യാസം സ്വീകരിക്കുന്നുവെന്ന മന്ത്രം ഉരുവിട്ടുകൊണ്ടാണ് അവർ സന്യാസം സ്വീകരിക്കുന്നത്. അല്ലാതെ ഹിന്ദുവിന്റെ നന്മയ്ക്കോ, സ്വന്തം സുഖത്തിനോ വേണ്ടിയല്ല. അത്തരത്തിലുള്ള സന്യാസിവര്യന്മാരെ സംരക്ഷിക്കേണ്ടടത്ത് അവരെ തല്ലിയും കുത്തിയും മറ്റും കൊല്ലുകയാണ് മഹാരാഷ്ട്രയിൽ ചെയ്തത്. ഈ വൃദ്ധ സന്യാസിമാർ ചെയ്തത് എന്ത് തെറ്റാണ്, അവരെ ആൾക്കൂട്ടം തല്ലികൊന്നത് എന്തിനാണ്. പോലീസുകാർ നോക്കുകുത്തികളായി നിന്നത് എന്തിനാണ്. ഇപ്പോളും ചോദ്യങ്ങൾ മാത്രം ബാക്കി നിൽക്കുന്നു. ആർക്കുമില്ല ഉത്തരങ്ങൾ പറയാൻ. ആർക്കും മെഴുകുതിരി കത്തിക്കണ്ടാ, ഹാഷ് റ്റാഗുകൾ വേണ്ട, നിശബ്ദത മാത്രം ബാക്കി നിൽക്കുന്നു. ഈ നിശബ്ദതയ്ക്ക് എന്തു വിലയാകും ഈ നാട് നൽകേണ്ടി വരിക.

-Advertisements-