Friday, March 29, 2024
-Advertisements-
KERALA NEWSസഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

തിരുവനന്തപുരം : ആദിവാസി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവും ഇയാളുടെ സുഹൃത്തും അറസ്റ്റിൽ. പതിനാറും,പതിനാലും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസിലാണ് വിതുര സ്വദേശി വിനോദ് (32), ഇയാളുടെ സുഹൃത്തായ കിളിമാനൂർ സ്വദേശി ശരത് (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

വിനോദിന്റെ ബന്ധത്തിലുള്ള സഹോദരിമാരായ പെൺകുട്ടിളാണ് പീഡനത്തിന് ഇരയായത്. ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പെൺകുട്ടികളെ ഫോണിൽ വിളിച്ച് വിനോദിന്റെ കിളിമാനൂരിലെ വാടക വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. അതേസമയം വീട്ടിലെത്തിയ മാതാപിതാക്കൾ പെൺകുട്ടികളെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് വിനോദിനൊപ്പം പോയതായി വിവരം ലഭിച്ചത്. തുടർന്ന് വിനോദിന്റെ കിളിമാനൂരിലുള്ള വാടക വീട്ടിൽ ചെല്ലുകയായിരുന്നു. എന്നാൽ ഇതിനിടയിൽ പെൺകുട്ടികളെ പൂട്ടിയിട്ട ശേഷം പ്രതികൾ കടന്ന് കളഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാർ വിതുര പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും. പെൺക്കുട്ടികളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. വിനോദ് നേരത്തെയും പതിനാല് വയസുള്ള പെൺകുട്ടിയെ ഉപദ്രവിച്ചതായും വിനോദിന്റെ സുഹൃത്ത് ശരത്ത് പതിനാല് വയസുകാരിയെ അക്വേഷ്യ വനത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചതായും പെൺകുട്ടികൾ പോലീസിൽ മൊഴി നൽകി. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

-Advertisements-