Friday, March 29, 2024
-Advertisements-
NATIONAL NEWSസാക്ഷാൽ അജിത് ഡോവൽ ഇറങ്ങി: കലാപകാരികളായ ജിഹാദികൾ മാളത്തിലൊളിച്ചു: നന്ദി പറഞ്ഞു ഡൽഹി നിവാസികൾ

സാക്ഷാൽ അജിത് ഡോവൽ ഇറങ്ങി: കലാപകാരികളായ ജിഹാദികൾ മാളത്തിലൊളിച്ചു: നന്ദി പറഞ്ഞു ഡൽഹി നിവാസികൾ

chanakya news
-Advertisements-

ഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ ജിഹാദികൾ കലാപത്തിലേക്ക് വഴി തിരിച്ചു വിട്ട സംഭവം അടിച്ചൊതുക്കിയത് കേന്ദ്രം നിയോഗിച്ച അജിത് ഡോവൽ എത്തിയപ്പോൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ കലാപഭൂമിയായ ഡൽഹിയെ ശാന്തമാക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലിനെ നിയോഗിച്ചത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് തവണ കലാപഭൂമി സന്ദർശിക്കാൻ അദ്ദേഹം എത്തുകയും ചെയ്തിരുന്നു.

പ്രദേശവാസികളുമായും പോലീസുമായും അദ്ദേഹം സംസാരിക്കുകയും ക്രമ സമാധാനത്തിന് ഉറപ്പ് നൽകുകയും ചെയ്തു. അജിത് ഡോവലിന്റെ ആദ്യ ഇടപെടൽ തന്നെ ഗുണം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ഡൽഹി പോലീസ്, എന്നിട്ടും കേന്ദ്രം അജിത് ഡോവലിന് ഡൽഹിയുടെ സുരക്ഷ ചുമതലകൾ നൽകുകയും സംഘർഷം അയയുകയുമായിരുന്നു. തുടർന്ന് ഡൽഹിയിലെ ജനങ്ങൾ ഡോവലിന് നന്ദി അറിയിക്കുകയും ചെയ്തു.

കലാപ മേഖലയിൽ അജിത് ഡോവലിന്റെ ഇടപെടൽ ഉണ്ടായതിനു ശേഷമാണു സമാധാനം തിരിച്ചു കിട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നാട്ടുകാർ നന്ദിയറിയിച്ചു. കലാപം നടന്ന മേഖലകൾ ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.

-Advertisements-