Thursday, April 25, 2024
-Advertisements-
ENTERTAINMENTസാധരണ കുടുംബമാണ് എന്റേത് ആ വസ്ത്രത്തിന് ഒരു കഥയുണ്ട് ; വിവാദ വസ്ത്രത്തെ കുറിച്ച് അനശ്വര...

സാധരണ കുടുംബമാണ് എന്റേത് ആ വസ്ത്രത്തിന് ഒരു കഥയുണ്ട് ; വിവാദ വസ്ത്രത്തെ കുറിച്ച് അനശ്വര രാജൻ

chanakya news
-Advertisements-

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ് കവർന്ന യുവ താരമാണ് അനശ്വര രാജൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ല രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടുകൊണ്ടിരുന്ന ഒരാള് കൂടിയാണ് അനശ്വര. അനശ്വര തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച തന്റെ ഒരു ഫോട്ടോയെ ചുറ്റിപ്പറ്റിയായിരുന്നു കോലാഹലങ്ങൾ മുഴുവനും. ഷോർട്സും ടോപ്പും ധരിച്ച ഒരു ഫോട്ടോ താരം പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. ഇതിനു കമെന്റായി സദാചാര ആങ്ങളമാരുടെ വക മോശമായ കമന്റുകളുടെ പൊങ്കാലയായിരുന്നു അനശ്വരക്ക്. ഇതിനു മറുപടിയെന്നോണം വീണ്ടും അതേ ഫോട്ടോ തന്നെ താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ അനുകൂലിച്ചു താരത്തിന് പിന്തുണയുമായി നിരവധി പേർ എത്തി. ഇപ്പോഴിതാ ആ ഡ്രസ്സ്‌ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നു തുറന്നു പറയുകയാണ് അനശ്വര. താരം പറയുന്നത് ഇങ്ങനെ..

എന്റെ പതിനെട്ടാം പിറന്നാൾ ആയിരുന്നു സെപ്റ്റംബർ എട്ടിന്. ഇത്തവണ കൊറോണയും പ്രശ്‌നങ്ങളും ഒക്കെ ആയിരുന്നതിനാൽ വീട്ടിൽ തന്നെയായിരുന്നു. ചേച്ചി സ്‌നേഹത്തോടെ സമ്മാനിച്ചതാണ് വിവാദങ്ങളിൽ അകപ്പെട്ട എന്റെ ഷോർട്‌സും ടോപ്പും.
പതിനെട്ടാം ബെർത്‌ഡേയ്ക്ക് പതിനെട്ടു സമ്മാനങ്ങളാണ് ഒരുക്കി വച്ചത്. അത് ഞാൻ പലപ്പോഴായി പറഞ്ഞ ആഗ്രഹങ്ങൾ ഒക്കെ ഓർത്തു വച്ചു ചേച്ചി ഓൺലൈൻ ആയി ബുക്ക് ചെയ്യും. എന്നിട്ട് ഞാൻ കാണാതെ അപ്പുറത്തെ വീട്ടിൽ അതൊക്കെ കൊണ്ട് വയ്ക്കും. ബർത്‌ഡേയുടെ തലേനാൾ ഇതെല്ലാം നിരത്തി ഒരു കിടിലൻ പ്രസന്റ് എനിക്ക് തന്നു ചേച്ചി. ഓരോ സമ്മാനവും പൊളിക്കുമ്പോൾ സന്തോഷം കൊണ്ടെന്റെ മനസ് തുളുമ്പി.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സമ്മാനമായിരുന്നു ആ ടോപ്പും ഷോർട്‌സും, പിറ്റേ ദിവസം ഒരു ഫ്രണ്ടിനെ വിളിച്ചു ആ ഡ്രസ്സ് അണിഞ്ഞുള്ള കുറച്ചു ചിത്രങ്ങൾ എടുപ്പിച്ചു.
അതിലൊരെണ്ണം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചതോടെ ആണ് കോലാഹലങ്ങളുടെ തുടക്കം. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. എനിക്ക് വെസ്റ്റേൺ ഭയങ്കര ഇഷ്ടമാണെന്ന് ചേച്ചിക്ക് അറിയാം. ഞാനത് വാങ്ങി തരുമോ എന്ന് ചോദിക്കുമ്പോൾ, ഒരു ജോലി കിട്ടിയിട്ട് ആദ്യം നിനക്കായിരിക്കും വാങ്ങിത്തരുക എന്നാണ് ചേച്ചി പറയാറുള്ളതെന്നും അനശ്വര പറഞ്ഞു.

-Advertisements-