Friday, April 19, 2024
-Advertisements-
KERALA NEWSസാരി ധരിക്കാനാണിഷ്ടം പക്ഷെ പലപ്പോഴും അതിന് സാധിക്കാറില്ല തുറന്ന് പറഞ്ഞ് ഇനിയ

സാരി ധരിക്കാനാണിഷ്ടം പക്ഷെ പലപ്പോഴും അതിന് സാധിക്കാറില്ല തുറന്ന് പറഞ്ഞ് ഇനിയ

chanakya news
-Advertisements-

ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഇനിയ. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം ഒരുപോലെ തിളങ്ങിയിട്ടുണ്ട്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള നടി കൂടിയാണ് ഇനിയ. വാഗൈ സൂടാ വാ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്ക് ഉള്ള അവാർഡും കരസ്ഥമാക്കിട്ടുണ്ട്.

അഭിനയ രംഗത്തും മോഡൽ രംഗത്തും ഇനിയ മികവ് തെളിയിച്ചിട്ടുണ്ട്. 2004 ൽ ഇറങ്ങിയ റെയിൻ റെയിൻ കം എഗൈൻ എന്ന സിനിമയിലാണ് ഇനിയ ആദ്യമായി അഭിനയിക്കുന്നത് എന്നാൽ അയാൾ, അമർ അക്ബർ അന്തോണി, സ്വർണകടുവ തുടങ്ങിയ സിനിമകളിലാണ് താരം കൂടുതൽ മലയാളത്തിൽ തിളങ്ങിയത്. ഇപ്പോൾ തന്റെ വസ്ത്രധാരണയെ പറ്റി ഇനിയ മനസ്സ് തുറക്കുകയാണ്.

ഒരാളുടെ വസ്ത്ര ധാരണത്തിൽ അയാളുടെ സ്വഭാവം വ്യക്തമാകുന്നുവെന്ന് പലരും പറയുന്ന കേട്ടിട്ടുണ്ട് പക്ഷേ ആ കാര്യത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സന്ദർങ്ങൾക്ക് അനുസരിച്ചു വസ്ത്രം ധരിക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്നും ഇനിയ പറയുന്നു. ഷോപ്പിങ് പോയി സമയം കളയാറില്ലാന്നും തന്റെ വസ്ത്ര ധാരണത്തിലെ ഐഡിയകൾ പറഞ്ഞു തരുന്നത് ചേച്ചിയാണെന്നും താരം പറയുന്നു.

കൂടുതൽ ചേരുന്നത് ശരിയാണ് അത്കൊണ്ട് പരിപാടികൾക്ക് പോകുമ്പോൾ കൂടുതലും സാരിയാണ് ധരിക്കാറുള്ളത്.പക്ഷെ പലപ്പോഴും സാരി ധരിക്കാൻ സാധിക്കാറില്ല സാരി ധരിക്കാൻ സമയമെടുക്കും. യാത്രകളിൽ ജീൻസും ടോപ്പും ധരിക്കാനാണ് ഇഷ്ടമെന്നും ഇനിയ പറയുന്നു. തന്റെ ചിരിയും കണ്ണുകളുമാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്, സിനിമയിൽ എത്തിയതും സൗന്ദര്യവും ദൈവാനുഗ്രമാണെന്നും ഇനിയ കൂട്ടിച്ചേർത്തു.

സിനിമ പോലെ തന്നെ പരസ്യങ്ങളും മോഡലിംഗും ഇഷ്ടപ്പെടുന്നുണ്ടെന്നും ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിക്കാൻ കഴിഞ്ഞെന്നും വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങൾ അണിയാൻ പഠിച്ചത് മോഡലിംഗ് രംഗത്ത് വന്നതിന് ശേഷമണെന്നും എന്നാൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ചേച്ചി വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഇനിയ പറയുന്നു.

-Advertisements-