Thursday, April 18, 2024
-Advertisements-
KERALA NEWSസിനിമയിലൂടെ തകർന്നപ്പോൾ സ്വത്തുക്കളും ജീവിതവുമെല്ലാം നശിച്ചു: ഒടുവിൽ രക്ഷകനായി മാറിയത് മമ്മൂട്ടി: സംവിധായകന്റെ കുറിപ്പ്

സിനിമയിലൂടെ തകർന്നപ്പോൾ സ്വത്തുക്കളും ജീവിതവുമെല്ലാം നശിച്ചു: ഒടുവിൽ രക്ഷകനായി മാറിയത് മമ്മൂട്ടി: സംവിധായകന്റെ കുറിപ്പ്

chanakya news
-Advertisements-

സിനിമയിലൂടെ ജീവിതം തന്നെ തകർന്ന് പോയ ഒരു മനുഷ്യന് നടൻ മമ്മൂട്ടി ചെയ്തു കൊടുത്ത ഉപകാരങ്ങൾ ചൂണ്ടികാട്ടിക്കൊണ്ട് സംവിധായകൻ ആലപ്പി അഷറഫ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. മമ്മൂട്ടിയുടെ വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ചുള്ള കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകൻ ആയിരുന്ന ആറന്മുള ഉണ്ണിയ്ക്ക് ജീവിതത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകളും ആ സമയത്ത് രക്ഷകനായി മമ്മൂട്ടി എത്തിയതും എല്ലാം അഷറഫ് തന്റെ കുറിപ്പിൽ ചൂണ്ടികാട്ടുന്നുണ്ട്. ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

മലയാളത്തിലും തമിഴിലും ഒരു കാലത്ത് തിളങ്ങി നിന്ന ഒരു നടൻ നമുക്കുണ്ടായിരുന്നു.. ” മുത്തയ്യ “.
അഭിനേതാവ്‌, നിർമ്മാതാവ്, സംവിധായകൻ എന്നിനിലകളിൽ അറിയപ്പെട്ടിരുന്ന കലാകാരൻ…
അത്യുന്നതങ്ങളിൽ നിന്നും സിനിമയുടെ തകർച്ചയുടെ ചുഴിയിൽപ്പെട്ട് അദ്ദേഹം കാലിടറി വീണപ്പോൾ, ജീവിതം മുന്നോട്ട് നീക്കാൻ മാർഗ്ഗമില്ലാതെ വന്നപ്പോൾ… താൻ അഭിനയിച്ച കൃഷ്ണകുചേലൻ എന്ന സിനിമയിലെ കുചേലന്റെ അവസ്ഥ തന്റെ സ്വന്തം ജീവിതത്തിൽ പകർന്നാടിയപ്പോൾ ,ആ ജീവിതം മൊത്തം എറ്റെടുത്ത് കണ്ണീർ തുടച്ച് സ്വാന്ത്വനം പകരാൻ എത്തിയത് അതേ ചിത്രത്തിലെ സാക്ഷാൽ ശ്രികൃഷ്ണൻ.

മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്നേഹി പ്രേംനസീർ. നസീർ സാർ മരിച്ച ശേഷവും അദ്ദേഹം എറ്റെടുത്ത എല്ലാ സാമ്പത്തിക സഹായവും കൃത്യമായ് മകൻ ഷാനവാസ്
നിർവ്വഹിച്ചിരുന്നു. മുത്തയ്യ സാർ മരിക്കുന്നത് വരെ ആ സഹായം മുടങ്ങിയിട്ടില്ലായിരുന്നു. ഉണ്ണി ആറൻമുള എനിക്ക് എന്നും പ്രിയപ്പെട്ട സുഹ്രുത്താണ്. ഉണ്ണിയെ ഞാൻ ആദ്യം കാണുമ്പോൾ മിലിട്ടറിയിലെ ഓഡിറ്റിംഗ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ആ MA ക്കാരൻ.മുറിയുടെ വാതിൽക്കൽ കാവൽക്കാരനുള്ള ഉദ്യോഗസ്ഥൻ. ഉയർന്ന ശമ്പളം, നാട്ടിൽ ധാരാളം ഭൂസ്വത്ത് വീട് ,വിവാഹത്തിന് വേണ്ടി കാത്തിരിക്കുമ്പോഴുള്ള സന്തോഷ പ്രദമായ ജീവിതം… ഉണ്ണിയുടെ ജീവതം കൊതിയോടെ നോക്കി കണ്ടിട്ടുണ്ടു് ഞാനും.
മദിരാശിയിലെ സിനിമാക്കാരുടെ പ്രധാന താവളമായിരുന്നു RK ലോഡ്ജ് എന്ന മാസവാടക സങ്കേതം. ഉണ്ണിയും ഞാനും അവിടെത്തെ അന്തേവാസികളായിരുന്നു.

RKലോഡ്ജിലെ താമസം ഉണ്ണിയുടെ ജീവിത്തെ ആകെ മാറ്റിമറിച്ചു. സിനിമ തലക്ക് പിടിച്ച് , സിനിമക്കാരുമായ് കുട്ടുകുടൽഹരമായ്, പലരുടെയും ഒപ്പം ചേർന്നു. ഒടുവിൽ ഉണ്ണിയും സിനിമക്കാരനായ് മാറി.
സ്വന്തമായ് നിർമ്മാണം, കഥാ തിരക്കഥ സംഭാഷണം, സംവിധാനം, ഗാനങ്ങൾ തുടങ്ങി എല്ലാ വിഭാഗവും ഉണ്ണി തന്നെ കൈകാര്യം ചെയ്തു. “എതിർപ്പുകൾ” എന്ന പേരിലായിരുന്നു ആ സിനിമ, മമ്മൂട്ടി രതീഷ് ഉർവ്വശി തുടങ്ങി താരനിര. പടം റിലീസ് കഴിഞ്ഞപ്പോൾ ഭൂസ്വത്തുക്കൾ പലതും പലരുടെ പേരുകളിലേക്ക് മാറ്റി കഴിഞ്ഞു..
അടുത്ത പടമെടുത്തു് എല്ലാം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിൽ, ജോലി രാജി വെച്ച് രണ്ടും കല്പിച് കച്ചകെട്ടി ഇറങ്ങി. അതാണ് “സ്വർഗ്ഗം” എന്ന സിനിമ.അതോടെ എല്ലാം പൂർത്തിയായ്, വിവാഹ ജീവിതമോഹം ഉൾപ്പടെ എല്ലാം തന്നിൽ നിന്നും അകന്നുപോയി. കുടുബക്കാർ കൂട്ടുകാർ, രക്തബന്ധങ്ങൾ ..എല്ലാം
ശ്രീകുരൻ തമ്പി സാറിന്റെ ‘ബന്ധുവാര് ശത്രുവാര്…’ എന്ന ഗാനത്തെ അന്വർത്ഥമാക്കി. തമ്പി സാറിന്റെ തന്നെ ‘ചിരിക്കുമ്പോൾ കൂടെചിരിക്കാൻ’ എന്ന ഗാനം ഉണ്ണിക്ക് വേണ്ടി എഴുതിയതാണോയെന്നു സംശയിച്ചു പോകും. ജീവിതം വഴിമുട്ടിയപ്പോൾ സഹായിക്കാനെത്തിയ മൾട്ടി മില്യൻ സ്നേഹിതൻ അക്കൗണ്ട് നമ്പർ വാങ്ങി പോയിട്ട് പിന്നീട് ഫോൺ എടുക്കാതെ ബ്ലോക്ക് ചെയ്ത കഥ ഉണ്ണി എന്നോട് വേദനയോടെ പറഞ്ഞിട്ടുണ്ടു്.

അതേ … മുത്തയ്യക്ക് ശേഷം അതേ അവസ്ഥയിലെത്തിയ ഉണ്ണിക്ക് , ജീവിതം വഴിമുട്ടി നിലക്കുമ്പോൾ.. അതാ വരുന്നു ഒരു കൈ… “വരു ഉണ്ണി .. വിഷമിക്കേണ്ട ഞാനുണ്ടു്… “സ്വന്തനത്തിന്റെ ദൃഢതയുള്ള വാക്കുകൾ.. ആ ജീവിതം എന്നേന്നെക്കുമായ് ഏറ്റെടുക്കുന്നു… സാക്ഷാൽ…” മമ്മുട്ടി “. തന്റെ ആദ്യ പടത്തിലെ നായകൻ.
ഇന്നു ഉണ്ണി ആറൻമുള അല്ലലില്ലാതെ സുഖമായ് ജീവിക്കുന്നു .. ആകെ ഉള്ള ജോലി ഒന്നാം തിയതി ATM കൗണ്ടർ വരെ പോകണം അത്ര തന്നെ. സിനിമാരംഗത്ത് പലരേയും പലരും സഹായിച്ചിട്ടുണ്ടങ്കിലും , ഒരാളുടെ ജീവിതം തന്നെ ഏറ്റെടുക്കുന്നത് അപൂർവ്വമായ കാഴ്ചയാണ്. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായ് ,യാതൊരു കലർപ്പും കളങ്കവുമില്ലാത്ത മാതൃകകളാണ്പ്രേം നസീറും മമ്മൂട്ടിയും.. ഇന്നു എന്തുകൊണ്ടാണി കുറിപ്പെഴുതുന്നത് എന്നു നിങ്ങൾ സംശീയക്കാം.. കാരണമുണ്ട് പ്രിയപ്പെട്ട മമ്മുട്ടിയുടെ വിവാഹാവാർഷിക ദിനമാണ് ഇന്നു .
ആശംസകളോടെ… ആലപ്പി അഷറഫ്

-Advertisements-