Tuesday, April 16, 2024
-Advertisements-
KERALA NEWSസിനിമയിൽ അഭിനയിച്ച് എനിക്ക് നാണക്കേട് ഉണ്ടാക്കരുത് ; സ്വന്തം അനിയത്തിയുടെ മകനോട് മമ്മുട്ടി പറഞ്ഞത് വെളിപ്പെടുത്തി...

സിനിമയിൽ അഭിനയിച്ച് എനിക്ക് നാണക്കേട് ഉണ്ടാക്കരുത് ; സ്വന്തം അനിയത്തിയുടെ മകനോട് മമ്മുട്ടി പറഞ്ഞത് വെളിപ്പെടുത്തി താരം

chanakya news
-Advertisements-

മലയാള സിനിമയുടെ താര രാജാവാവാണ് മമ്മൂട്ടി. മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടനായി മാറിയ മമ്മൂട്ടിയോടൊപ്പം അഭിനയ രംഗത്ത് പിന്തുടർച്ചക്കാരായി മകൻ ദുൽഖർ സൽമാനും, മമ്മൂട്ടിയുടെ ചേട്ടൻ ഇബ്രാഹിം കുട്ടിയുടെ മകൻ മക്ബൂൽ സൽമാനും സിനിമയിൽ എത്തിയിരുന്നു. എന്നാൽ ഇതേ പോലെ തന്നെ അധികം ആരും അറിയാത്ത ഒരു സിനിമ താരം കൂടി ഇ കുടുംബത്തിൽ നിന്നുമുണ്ട് മമ്മൂട്ടിയുടെ സഹോദരിയായ സൗദയുടെ മകൻ അഷ്‌കർ സൗദാൻ.

അടുത്തകാലത്ത് അനീസ് കിച്ചണിൽ എത്തിയപ്പോളാണ് പലരും മമ്മൂട്ടിയുടെ അടുത്ത ബന്ധുവാണ് അഷ്‌കർ എന്ന് തിരിച്ചറിയുന്നത് പോലും. തമിഴ് സിനിമയിൽ സജീവമായ താരം ഇപ്പോൾ മലയാള സിനിമകളിലും നിറ സാനിധ്യമാണ്. വള്ളികെട്ട്, കൊലമാസ്സ്, മേരെ പ്യാരി ദേശവാസിയോം തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങൾ. മമ്മൂട്ടി തന്റെ മാമനാണെന്നും എന്നാൽ തനിക്ക് അങ്ങനെ വിളിക്കാൻ ചമ്മലാലാണെന്നും ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും അഷ്‌കർ പറയുന്നു.

ദുൽഖർ സൽമാനെക്കാൾ മമ്മൂട്ടിയുമായി പലതിലും സാമ്യത തനിക്കുണ്ടെന്നും അത് പലരും പറയാറുണ്ടെന്നും താരം പറയുന്നു. ആൽബങ്ങൾ ചെയ്തു നടന്ന തന്റെ അഭിനയ മോഹം മനസിലാക്കിയ മാമാച്ചി തസ്‌ക്കരവീരൻ എന്ന സിനിമയിൽ അവസരം തന്നുവെന്നും എന്നാൽ ഇപ്പോഴും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും ഒന്നെങ്കിൽ പുറകിൽ നിന്ന് അല്ലെങ്കിൽ വാട്സ്ആപ്പ് വഴിയാണ് എന്തെങ്കിലും പറയാറുള്ളതെന്നും അഷ്‌കർ കൂട്ടിച്ചേർത്തു.

സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് തനിക്ക് ചീത്തപ്പേര് ഉണ്ടാക്കി തരല്ലെന്നും സിനിമ മേഖലയിൽ നല്ലതും ചീത്തയുമുണ്ടെന്ന് തന്നെ ഉപദേശിച്ചെന്നും അക്ഷകർ പറയുന്നു. കല്പന ചേച്ചിയാണ് തനിക്ക് പേരിന് ഒപ്പം അമ്മയുടെ പേര് ചേർക്കാൻ ആവിശ്യപെട്ടതെന്നും അങ്ങനെയാണ് ഇ പേര് വന്നതെന്നും കടുത്ത മമ്മൂട്ടി ഫാനായ താൻ ഒരിക്കൽ രാജമാണിക്യം കണ്ട് ആരാധന മൂത്ത് രാത്രി മാമന്റെ വീട്ടിൽ എത്തിയിട്ട് മാമനെ കണ്ടപ്പോൾ തള്ളേ നിങ്ങൾ പുലിയാണ് എന്ന് നേരിൽ നോക്കി പറഞ്ഞെന്നും അദ്ദേഹം ചിരിച്ച് കൊണ്ട് തന്റെ ആ സീൻ എങ്ങനെയുണ്ട് എന്നൊക്കെ തന്നോട് ചോദിച്ചെന്നും അഷ്‌കർ പറയുന്നു.

തന്റെ സിനിമകൾ ഇതുവരെ അദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഒരു ബഹുമാനം ഉള്ളത് കൊണ്ട് അങ്ങനെയുള്ള സംസാരങ്ങൾ ഒന്നും തങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. കുട്ടിക്കാലം മുതൽ ചെമ്പിലെ കുടുംബ വീട്ടിൽ പെരുനാൾ സമയത്ത് എല്ലാവരും ഒത്തുചേരുമെന്നും ചെന്നൈയിൽ നിന്നും മാമനും ദുൽഖറും വൈകി രാത്രിയാണ് എത്താറുള്ളതെന്നും അവധിക്ക് എല്ലാവരും എത്തിയാൽ പിന്നീട് അങ്ങോട്ട് ആഘോഷമാണെന്നും താരം പറയുന്നു.

-Advertisements-