Thursday, April 25, 2024
-Advertisements-
ENTERTAINMENTCinemaസിനിമയിൽ ശരീരം പ്രദർശിപ്പിച്ചതിൽ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്ന് ഭാനുപ്രിയ

സിനിമയിൽ ശരീരം പ്രദർശിപ്പിച്ചതിൽ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്ന് ഭാനുപ്രിയ

chanakya news
-Advertisements-

മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒരുപോലെ തിളങ്ങി നിൽക്കുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്ത നടിയാണ് ഭാനു പ്രിയ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച നടിയാണ് ഭാനുപ്രിയ. ഭാനുപ്രിയയുടെ മിക്ക ചിത്രങ്ങളിലും ഡാൻസിനും മുൻഗണന കൊടുക്കാറുണ്ട്.

പക്ഷേ ഇത്രയേറെ തിളങ്ങി നിന്നിട്ടും കഥാ മൂല്യം ഉള്ള വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് ഭാനുപ്രിയക്ക് അവസരം ലഭിച്ചത്. ഇടക്കാലത് സിനിമയിൽ നിന്നും മാറി നിന്ന ഭാനുപ്രിയക്ക് പിന്നീട് മികച്ച വേഷങ്ങൾ കിട്ടാറായി. സിനിമയിൽ നായികയായി അഭിനയിച്ചു തുടങ്ങിയപ്പോൾ താരത്തിന് വെല്ലുവിളിയായി വേറെ നായികമാർ ഉണ്ടായിരുന്നില്ല.

ആരെയും ആകർഷിക്കുന്ന കണ്ണുകൾക്ക് ഉടമ കൂടിയാണ് ഭാനുപ്രിയ. നൃത്തത്തിന് ഒപ്പം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലാത്ത താരം കൂടിയായിരുന്നു ഭാനു പ്രിയ എന്നാൽ താൻ ചെയ്ത ഗ്ലാമർ വേഷങ്ങൾ ഒന്നും തനിക്ക് തെറ്റായി തോന്നിയിട്ടില്ലന്നും ആ കാര്യത്തിൽ കുറ്റബോധം വന്നിട്ടില്ലനും താരം വെളിപ്പെടുത്തുന്നു.

English Summary : actress bhanupriya about glamour

-Advertisements-