Thursday, April 25, 2024
-Advertisements-
KERALA NEWSസിനിമ സൈറ്റ് കണ്ടാൽ ഹാലിളകുന്ന സംഘി തീ-വ്രവാദികളെ തടയണമെന്ന് പ്രതികരണവുമായി ആഷിഖ് അബു

സിനിമ സൈറ്റ് കണ്ടാൽ ഹാലിളകുന്ന സംഘി തീ-വ്രവാദികളെ തടയണമെന്ന് പ്രതികരണവുമായി ആഷിഖ് അബു

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്ന സഹചര്യത്തെ തുടർന്ന് ആളില്ലാതിരുന്ന സിനിമ സൈറ്റ് പൊളിച്ച സംഭവത്തിൽ പ്രതികരണവുമായി ആഷിക് അബു രംഗത്ത്. ടോവിനോ തോമസ് നായക വേഷമണിയുന്ന ബേസിൽ സംവിധാനം ചെയ്യുന്ന ചിത്രമായ മിന്നൽ മുരളിയുടെ ഷൂട്ടിങ് സൈറ്റാണ് എ എച്ച് പി പ്രവർത്തകർ തകർത്തത്. സിനിമാ സൈറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘി തീ-വ്രവാദികളെ തടയുക തന്നെ വേണമെന്നും സിനിമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആഷിക് അബു ഫേസ്ബുക്ക് പേജിൽ കുറിച്ചു. സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീ-വ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീ-കരപ്രവർത്തനത്തെ പ്രതിരോധിക്കും. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം. എന്നാണ് ആഷിഖ് അബു ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

സംഭവത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ബന്ധമില്ലെന്നും പിന്നിൽ പ്രവർത്തിച്ചത് ഒരു കൂട്ടം കൊട്ടേഷൻ സംഘങ്ങളാണെന്നും ഹിന്ദുഐക്യവേദി നേതാവ് ആർ വി ബാബു പറഞ്ഞു. സിനിമ സൈറ്റ് പൊളിച്ചു നീക്കിയ സംഭവം അറിയിച്ചത് എ എച്ച് പി ജനറൽ സെക്രട്ടറി ഹരി പാലോടാണ്. മതവികാരം വൃണപ്പെടുമെന്നു ആരോപിച്ചു കൊണ്ടാണ് ക്രിസ്ത്യൻ പള്ളിയുടെ സൈറ്റ് പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സേവാ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌രംഗ്‌ദൾ പ്രവർത്തകർക്കും എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഹരി പാലോട് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

-Advertisements-