Friday, March 29, 2024
-Advertisements-
ENTERTAINMENTസീരിയൽ താരത്തിനും അമ്മയ്ക്കും രണ്ട്‍ വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

സീരിയൽ താരത്തിനും അമ്മയ്ക്കും രണ്ട്‍ വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

chanakya news
-Advertisements-

ബെംഗളൂരു : സ്ത്രീധന പീഡനകേസിൽ സീരിയൽ താരത്തിനും അമ്മയ്ക്കും തടവ് ശിക്ഷ വിധിച്ച് കോടതി. കന്നഡ സീരിയൽ നടി അഭിനയയാണ് ശിക്ഷിക്കപ്പെട്ടത്. അഭിനയയുടെ സഹോദരൻ ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി ദേവി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.

2002 ലാണ് അഭിനയയ്ക്കും മാതാവിനുമെതിരെ ലക്ഷ്മി ദേവി കോടതിയെ സമീപിച്ചത്. അഭിനയയുടെ സഹോദരൻ ശ്രീനിവാസനുമായി വിവാഹം നടന്നപ്പോൾ എൺപതിനായിരം രൂപയും മുപ്പത് പവൻ സ്വർണവും സ്ത്രീധനമായി വാങ്ങി. വിവാഹത്തിന് ശേഷം സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞ് വീണ്ടും സ്വർണവും പണവും ആവിശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് ലക്ഷ്മി ദേവി പരാതി നൽകിയത്.

സ്ത്രീധന പീഡനത്തിൽ നടിയുടെ പിതാവിനെയും മാതാവിനെയും പ്രതി ചേർത്തെങ്കിലും വിചാരണയ്ക്കിടെ പിതാവ് മരണപ്പെടുകയും പിതാവിനെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. സീരിയൽ താരത്തിനും അമ്മയ്ക്കും പുറമെ സഹോദരനും കേസിലെ പ്രതിയാണ്.

-Advertisements-