Saturday, April 20, 2024
-Advertisements-
KERALA NEWSസുപ്രീം കോടതി വിധിയിൽ സന്തോഷം: കൂടെ നിന്ന് അവരോടും സന്തോഷം അറിയിക്കുന്നുവെന്ന് രാജകുടുംബം

സുപ്രീം കോടതി വിധിയിൽ സന്തോഷം: കൂടെ നിന്ന് അവരോടും സന്തോഷം അറിയിക്കുന്നുവെന്ന് രാജകുടുംബം

chanakya news
-Advertisements-

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അവകാശം സംരക്ഷിച്ചുകൊണ്ട് സുപ്രീം കോടതിയിൽ നിന്നും വന്ന വിധിയെ സ്വാഗതം ചെയ്തുകൊണ്ട് തിരുവതാംകൂർ രാജകുടുംബം. സന്തോഷവും ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടും എല്ലാം നന്ദി അറിയിക്കുന്നുവെന്ന് രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പറഞ്ഞു. വിധി സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തുകയാണെന്നും രാജകുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ നടത്തിപ്പുകാര്യത്തിൽ പൂർണ്ണ അവകാശം രാജകുടുംബത്തിനായിരിക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. ക്ഷേത്രത്തിന്റെ ഭരണം പുതിയ ഭരണസമിതിയെ ഏൽപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താൽക്കാലിക സമിതി ക്ഷേത്രഭരണം തുടരണമെന്നും ശേഷം രാജകുടുംബ പ്രതിനിധിയും സർക്കാർ പ്രതിനിധിയും ചേർന്നുകൊണ്ട് പുതിയ ഭരണസമിതിയെ രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

-Advertisements-