Friday, March 29, 2024
-Advertisements-
NATIONAL NEWSസുഭാഷ്‌ ചന്ദ്രബോസിനെ ആരാധിക്കുകയും ആരാധന സമയത്ത് ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്ന ഏക ഷേത്രം

സുഭാഷ്‌ ചന്ദ്രബോസിനെ ആരാധിക്കുകയും ആരാധന സമയത്ത് ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്ന ഏക ഷേത്രം

chanakya news
-Advertisements-

വാരാണസി: സ്വാതന്ത്ര്യ സമരസേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം രാജ്യമെമ്പാടും ഇന്ന് ആഘോഷമാക്കി. 1897 ജനുവരി 23 നു ഒഡിഷയിലെ കട്ടക്കിൽ ജനിച്ച അദ്ദേഹം ഇന്ത്യൻ സായുധ സേനയെ സ്ഥാപിക്കുകയും ചെയ്തു. നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം എന്നു പറഞ്ഞു കൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ ധീരദേശാഭിമാനിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ്.

അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ വരാണസി യിലെ വിശാൽ ഭാരത് സൻസ്ഥാൻ സംഘടിപ്പിച്ച സുഭാഷ് ചന്ദ്ര ബോസ് ഫെസ്റ്റിവലിൽ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ ക്ഷേത്രത്തിന്റെ പ്രതിമ ഉദ്ഘാടനം നിർവഹിച്ചത്. ഈ പ്രതിമ അനാച്ഛാദനം ചെയ്തത് ല മാഹിയിലെ സുഭാഷ് ഭവനിൽ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിപാടിയിൽ ധാരാളമാളുകൾ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള ക്ഷേത്രവും ഇവിടെ നിർമിച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിനെ ആരാധിക്കുന്ന രാജ്യത്തെ ഏക ക്ഷേത്രമാണിത്. ക്ഷേത്രത്തിൽ ആരാധനാ സമയത്ത് ദേശീയ ഗാനം ആലപിക്കുമെന്നും വഴിപാടുകൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുമെന്നും രാജു ശ്രീവാസ്തവ പറഞ്ഞു.

കൂടാതെ ദിവസവും ഇവിടെ നേതാജിയ്ക്ക് സല്യൂട്ടും നൽകും. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ക്ഷേത്രം ഏവർക്കുമായി തുറന്നിരിക്കുമെന്നും എല്ലാ മതവിഭാഗത്തിൽ പെട്ട ആളുകൾക്കും ഇവിടെ വന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ ആരാധിക്കാൻ കഴിയും.

hh

-Advertisements-