Saturday, April 20, 2024
-Advertisements-
KERALA NEWSസുരേഷ് ഗോപിയെ സിംഹവാലൻ കുരങ്ങിനോട് ഉപമിച്ച യുവാവിന് കിടിലൻ മറുപടിയുമായി മകൻ ഗോകുൽ സുരേഷ്

സുരേഷ് ഗോപിയെ സിംഹവാലൻ കുരങ്ങിനോട് ഉപമിച്ച യുവാവിന് കിടിലൻ മറുപടിയുമായി മകൻ ഗോകുൽ സുരേഷ്

chanakya news
-Advertisements-

ചലച്ചിത്രതാരവും എംപിയുമായ സുരേഷ് ഗോപിയെ സിംഹവാലൻ കുരങ്ങിനോട് ഉപമിച്ച യുവാവിന് മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടി വൈറലാകുന്നു. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി പുതിയ ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത് പർലമെന്റിൽ വരെ ചർച്ചയായിരുന്നു. താരത്തിന്റെ താടി വളർത്തിയ ചിത്രവും ഒപ്പം സിംഹവാലൻ കുരങ്ങൻറെയും ചിത്രം ചേർത്ത് വെച്ച ശേഷം ഇതിൽ രണ്ട് വ്യത്യാസമുണ്ട് കണ്ട് പിടിക്കുമോ എന്നാണ് ഇല്ല്യാസ് മരക്കാർ എന്ന യുവാവ് ചോദിച്ചത്. ഈ കമന്റിന് ഗോകുൽ സുരേഷ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

gokul suresh comment

ഈ ചിത്രത്തിൽ രണ്ട് വ്യത്യാസങ്ങൾ ഉണ്ട് ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും എന്നാണ് ഗോകുൽ സുരേഷ് ഇല്ല്യാസ് ന് നൽകിയ മറുപടി. ഗോകുൽ സുരേഷിന്റെ മറുപടിക്ക് പിന്തുണയുമായി നിരവധിപേർ എത്തുകയും നിമിഷ നേരം കൊണ്ട് മറുപടി വൈറലാകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സുരേഷ്‌ഗോപിയെ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ അപമാനിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അടിമ ഗോപി മുതൽ ചാണക സംഘി വരെയുള്ള ആക്ഷേപ വാക്കുകൾ കൊണ്ടാണ് സുരേഷ് ഗോപിയെ ചിലർ ആക്രമിക്കുന്നത്. എന്നാൽ സുരേഷ്‌ഗോപി ഇതുവരെയും ഇത്തരത്തിലുള്ള ആക്ഷേപങ്ങൾക്കെതിരെ പ്രതികരിച്ചിട്ടില്ല.

-Advertisements-