Saturday, April 20, 2024
-Advertisements-
KERALA NEWSസെക്രട്ടറിയേറ്റിൽ തീപിടിച്ച സംഭവത്തിന്റെ റിപ്പോർട്ടു വന്നാൽ എല്ലാം വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിൽ തീപിടിച്ച സംഭവത്തിന്റെ റിപ്പോർട്ടു വന്നാൽ എല്ലാം വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി

chanakya news
-Advertisements-

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള സംഭവത്തിൽ രണ്ട് സംഘങ്ങൾ അന്വേഷണം നടത്തുകയാണെന്നും അതിലൂടെ കാര്യങ്ങളിൽ വ്യക്തത വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘവും, ദുരന്തനിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനു ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. എല്ലാം പുറത്തുവന്നതിനുശേഷം കാര്യങ്ങൾ പറയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തീപിടുത്തത്തെ തുടർന്ന് ചില ഫയലുകൾ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. എന്നാൽ പ്രധാന ഫയലുകൾ അതിലില്ല.

എൻഐഎ സംഘം ഫയലുകൾ കത്തിയത് സംബന്ധിച്ചുള്ള കാര്യങ്ങൾ അന്വേഷണ ഏജൻസികൾ അന്വേഷിക്കട്ടെയെന്നും വെറുതേ ധൃതിപിടിക്കാതെ നിൽക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെക്രട്ടറിയേറ്റിൽ പാലിക്കേണ്ട ചില സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചില രാഷ്ട്രീയപ്രവർത്തകർ ഉള്ളിലേക്ക് ചാടി കയറിയത്. ഈ വിഷയത്തെ സർക്കാർ വളരെയധികം ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീപിടിച്ചതുമായി ബന്ധപ്പെട്ടുള്ള സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നുള്ള കാര്യം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചുവരികയാണ്. തീപിടിച്ചത് എങ്ങനെയാണെന്നും, അതിന്റെ കാരണം എന്താണെന്നും, നഷ്ടം, ഏതെല്ലാം ഫയലുകൾ കത്തി, ഇനി അത് ഉണ്ടാകാതിരിക്കാനുള്ള നടപടികളും പരിശോധിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സെക്രട്ടറിയേറ്റിന്റെ സുരക്ഷയും കൂട്ടും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

-Advertisements-