Friday, April 19, 2024
-Advertisements-
KERALA NEWSസെസി സേവ്യറിന്റെ കയ്യിലിരിപ്പ് കണ്ട് സഹപ്രവർത്തകർ പോലും ഞെട്ടി ; സംഭവം പുറത്തായതിന് പിന്നാലെ...

സെസി സേവ്യറിന്റെ കയ്യിലിരിപ്പ് കണ്ട് സഹപ്രവർത്തകർ പോലും ഞെട്ടി ; സംഭവം പുറത്തായതിന് പിന്നാലെ മുങ്ങിയ സെസി സേവ്യറിനെ തിരഞ്ഞ് പോലീസ്

chanakya news
-Advertisements-

ആലപ്പുഴ : മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ അഭിഭാഷക ചമഞ്ഞ് ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിക്കുകയും, കോടതിയിൽ പ്രാക്ടീസ് നടത്തുകയും ചെയ്ത യുവതിക്കെതിരെ പോലീസ് കേസെടുത്തു. ബാർ അസോസിയേഷൻ നൽകിയ പരാതിയെ തുടർന്ന് ആലപ്പുഴ രാമങ്കിരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് പോലീസ് കേസെടുത്തത്.

സ്വന്തം പേരിനോട് സാമ്യമുള്ള മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചാണ് സെസി സേവ്യർ രണ്ടു വർഷത്തോളം ആൾമാറാട്ടം നടത്തി വിലസിയത്. ആൾമാറാട്ടം പുറത്തായതോടെ സെസി സേവ്യർ ഒളിവിൽ കഴിയുകയാണ്. ഈ മാസം ആദ്യം ലഭിച്ച അജ്ഞാത കത്തിലാണ് സെസി സേവ്യർ ആൾമാറാട്ടം നടത്തി അഭിഭാഷകയായി കോടതി നടപടികളിൽ പങ്കെടുക്കുന്നതെന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. തുടർന്ന് സെസി സേവ്യറിനെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

രണ്ടര വർഷത്തോളം വ്യാജ എൻറോൾമെൻറ് നമ്പർ ഉപയോഗിച്ച് അഭിഭാഷകയായി വിലസിയ സെസി സേവ്യറെ ബാർ അസോസിയേഷൻ പുറത്താക്കിയിരിക്കുകയാണ്. രണ്ടര വർഷത്തിനുള്ളിൽ നിരവധി തവണ സെസി സേവ്യർ അഭിഭാഷക കമ്മീഷനായി പ്രവർത്തിക്കുകയും കോടതി നടപടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

-Advertisements-