Wednesday, April 24, 2024
-Advertisements-
ENTERTAINMENTസോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്ന തന്റെ ചിത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സോനാ നായർ

സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്ന തന്റെ ചിത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സോനാ നായർ

chanakya news
-Advertisements-

മലയാള സിനിമയിൽ സഹനടി വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സോനാ നായർ. അമ്മ, സഹോദരി വേഷങ്ങളാണ് താരത്തിന്റെ സിനിമ ജീവിതത്തിൽ ലഭിച്ചതിൽ ഏറെയും. സിനിമയിൽ മാത്രമല്ല സീരിയൽ രംഗത്തും താരം സജീവമാണ്. പുതുമയുള്ള കഥാപാത്രങ്ങളിലാണ് സോനാ ഏറെ ശ്രദ്ധകൊടുക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ജീവിതത്തിലേക്ക് താരം എത്തുന്നത്.

സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ തിളങ്ങുന്ന സോനയുടെ കാപാലിക എന്ന ഷോർട്ട് ഫിലിമിലെ ഒരു ഫോട്ടോ പോസ്റ്ററാണ് വൈറലാകുന്നത്, പതിവ് ശൈലിയിൽ നിന്നും വേറിട്ട് നിൽക്കുന്ന വേഷമാണ് താരം ധരിച്ചിരിക്കുന്നത് ഇതിനോടകം തന്നെ ഇ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. തന്റെ സെ ക്‌സി ഫോട്ടോയുടെ പിന്നിലുള്ള യാഥാർഥ്യം ഇപ്പോൾ താരം വെളിപ്പെടുത്തുകയാണ്.

എൻ എൻ പിള്ളയുടെ കാപാലിക എന്ന സമൂഹത്തിൽ ഏറെ ചർച്ച ചെയ്ത നാടകത്തിന്റെ ഷോർട് ഫിലിമിന് വേണ്ടിയാണ് ഇ ഫോട്ടോയെന്നും. അനാവൃതയായ കാപാലിക എന്ന ചിത്രത്തിൽ താൻ തന്നെ അഭിനയിക്കണമെന്ന സംവിധായിക പ്രീതി പണിക്കരുടെ ആവശ്യപ്രകാരമാണ് താൻ അഭിനയിച്ചതെന്നും, താൻ അല്ലാതെ വേറെ ആരും ഇ കഥാപാത്രം ചെയ്താൽ ശരിയാകില്ല എന്ന് പ്രീതി പറഞ്ഞിരുന്നുവെന്നും എന്നാൽ സാധരണ വേശ്യയുടെ കഥപോലെയല്ല ഇത് സഭ്യതയുള്ള കഥയാണെന്നും സോനാ പറയുന്നു. എന്നാൽ വിവാഹത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും വിവാഹത്തിന് ശേഷമാണ് സിനിമയിൽ നല്ല വേഷങ്ങൾ കിട്ടി തുടങ്ങിയതെന്നും താൻ ഇപ്പോളും അഭിനയിക്കുന്നതിന് പിന്നിൽ കുടുംബത്തിന്റെ പിന്തുണ കൊണ്ടാണെന്നും സോനാ കൂട്ടിച്ചേർത്തു.

-Advertisements-