Saturday, April 20, 2024
-Advertisements-
KERALA NEWSസോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ട്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ട്കാരൻ അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുള്ളുശ്ശേരി തിരുവാറ്റ ഭാഗത്ത് അഭിജിത്ത് (18) ആണ് അറസ്റ്റിലായത്. സംഭവം നടന്നതിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സോഷ്യൽ മീഡിയ വഴിയാണ് അഭിജിത്ത് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. വീട്ടുകാരുടെ പരാതിയിൽ പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഷിജി.കെ,സബ് ഇൻസ്‌പെക്ടർ മനോജ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ മുടിയൂർക്കരയിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

-Advertisements-