Thursday, March 28, 2024
-Advertisements-
ENTERTAINMENTസോഷ്യൽ മീഡിയ താരമായ ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി | LEENA NAGWANSHI

സോഷ്യൽ മീഡിയ താരമായ ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി | LEENA NAGWANSHI

chanakya news
-Advertisements-

ഛത്തീസ്ഗഢ് : റായ്പൂരിൽ സോഷ്യൽ മീഡിയ താരമായ ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. റായ്പൂർ സ്വദേശിനിയായ ലീന നാഗവൻഷി (22) നെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് ലീനയെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇൻസ്റ്റാഗ്രാമിൽ പതിനൊന്നായിരം പേരോളം ലീന നാഗവൻഷിയെ ഫോളോ ചെയ്യുന്നുണ്ട്. ഷോർട്ട് വീഡിയോകളിലൂടെയാണ് ലീന ശ്രദ്ധ നേടിയത്. ക്രിസ്മസ് ദിനത്തിൽ ലീന പുറത്തിറക്കിയ ഷോർട്ട് വീഡിയോ വൈറലായിരുന്നു. ഇതാണ് ലീനയുടെ അവസാനമായി പുറത്തിറങ്ങിയ വീഡിയോ. ഇൻസ്റാഗ്രാമിന് പുറമെ യൂട്യുബിലും ലീന സജീവമാണ്. കൺസ്യുമർ ഫോറത്തിൽ സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന പിതാവിനൊപ്പമാണ് ലീന താമസിച്ചിരുന്നത്.

-Advertisements-