Thursday, April 25, 2024
-Advertisements-
ENTERTAINMENTസ്നേഹം യാചിച്ച് വാങ്ങരുത് അത് നിലനിൽക്കില്ല ; വൈക്കം വിജയലക്ഷ്മിക്ക് എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകർ

സ്നേഹം യാചിച്ച് വാങ്ങരുത് അത് നിലനിൽക്കില്ല ; വൈക്കം വിജയലക്ഷ്മിക്ക് എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകർ

chanakya news
-Advertisements-

തന്റെ പരിമിധികളെ സംഗീതം കൊണ്ട് തോൽപ്പിച്ച കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിലും തമിഴിലും മറ്റ് ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം പാടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഗാനം ആലപിച്ചാണ് വൈക്കം വിജയലക്ഷ്മി അറിയപ്പെടുന്ന പിന്നണി ഗായികയായി മാറിയത്. സെല്ലിലോയ്ഡ് എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് വൈക്കം വിജയലക്ഷ്മി ആദ്യമായി പാടുന്നത്.വൈക്കം ഉദയനാപുരത്താണ് വൈക്കം വിജയലക്ഷ്മി ജനിച്ചതും വളർന്നതും കുട്ടിക്കാലത്ത് തന്നെ സംഗീതത്തിൽ പ്രത്യേക താല്പര്യം കാണിച്ചിരുന്നു.
vaikom vijayalakshmi
2018 ൽ പാലാ സ്വാദേശിയായ അനൂപിനെ വിവാഹം ചെയ്തു. തുടർന്നും സംഗീത ജീവിതവുമായി മുന്നോട്ട് പോകുകയാണ് താരം. എന്നാൽ അടുത്ത കാലത്തായി വൈക്കം വിജയലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ മിക്കതും നിരാശ നിറഞ്ഞതാണെന്നാണ് ആരാധകർ പറയുന്നത്.

ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ് അങ്ങനെയങ്ങ് ജീവിച്ച് തുടങ്ങിയാൽ പിന്നെ മനസിന് വല്ലാത്ത ധൈര്യമാകും,ആകെ വിശ്വസിക്കാവുന്നത് കണ്ണാടിയെയും നിഴലിനെയും മാത്രം കാരണം കണ്ണാടി കള്ളം പറയില്ല നിഴൽ പിണങ്ങി പോകില്ല,സ്നേഹം യാചിച്ച് വാങ്ങരുത് അത് നിലനിൽക്കില്ല, എന്ന് തുടങ്ങി നിരവധി നിരാശ ജനിപ്പിക്കുന്ന കുറിപ്പുകളാണ് വൈക്കം വിജയലക്ഷ്മിയുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെത്തിരിക്കുന്നത്.

-Advertisements-