Friday, March 29, 2024
-Advertisements-
KERALA NEWSസ്പ്രിംഗ്ലർ വിവാദം ; വിവരങ്ങൾ ചോരുന്നത് അപകടകരം സർക്കാർ ഉത്തരം പറയണമെന്ന് ഹൈക്കോടതി

സ്പ്രിംഗ്ലർ വിവാദം ; വിവരങ്ങൾ ചോരുന്നത് അപകടകരം സർക്കാർ ഉത്തരം പറയണമെന്ന് ഹൈക്കോടതി

chanakya news
-Advertisements-

സ്പ്രിംഗ്ലർ കമ്പനിക്ക് നൽകുന്ന രേഖകൾ ചോരില്ലെന് സർക്കാരിന് ഉറപ്പുണ്ടോ എന്ന് ഹൈക്കോടതി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനിയോട് വ്യക്തമായി കാര്യങ്ങൾ അന്വേഷിക്കാൻ കോടതി ആവിശ്യപ്പെട്ടു. വ്യക്തമായ ഉത്തരം കിട്ടാതെ സ്പ്രിംഗ്‌ളറിൽ ഡാറ്റ അപ്ലോഡ് ചെയ്യരുതെന്നും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.

നാളെ മറുപടി നല്കാൻ തയാറാണ് എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത് നാളെ സർക്കാർ സത്യവാങ്മൂലം നൽകും എന്നാണ് വിവരം. മൈബൈൽ ആപ്പ് വഴിയാണ് സർക്കാർ വിവരങ്ങൾ ശേഖരിക്കുന്നത് ഈ വിവരങ്ങൾ കമ്പനിക്ക് അയച്ചു കൊടുക്കുന്നത്. ഇത്തരം വിവരങ്ങൾ കമ്പനിയുടെ സെർവറിലാണ് സേവ് ചെയ്യുന്നത്. ആളുകളുടെ അനുവാദമില്ലാതെയാണ് കമ്പനിക്ക് സർക്കാർ വിവരങ്ങൾ കൈമാറുന്നതെന്ന് ഹർജിക്കാരൻ ആരോപിച്ചു.

എന്നാൽ മെഡിക്കൽ വിവരങ്ങൾ ചോരുന്നത് ഗുരുതര പിഴവാണെന്നും അപകടകരമായ കാര്യമാണെന്നും കോടതി ചോണ്ടികാട്ടി. ഇത്തരം കാര്യങ്ങളിൽ നിരുത്തരപരമായി കാര്യങ്ങൾ ചെയ്യരുതെന്നും സർക്കാരിനെ വിമർശിച്ച് കോടതി നിർദേശിച്ചു.

-Advertisements-