Wednesday, April 17, 2024
-Advertisements-
KERALA NEWSപൂത്തോട്ടയിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് ബോധപൂർവ്വം ഗതാഗതകുരുക്കുണ്ടാക്കുന്നതായി പരാതി

പൂത്തോട്ടയിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് ബോധപൂർവ്വം ഗതാഗതകുരുക്കുണ്ടാക്കുന്നതായി പരാതി

chanakya news
-Advertisements-

എറണാകുളം : പൂത്തോട്ടയിൽ കടയുടമകൾ തങ്ങളുടെ സ്വകാര്യ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്ത് ഗതാഗത കുരുക്കുണ്ടാക്കുന്നതായി പരാതി. പാതയോരത്തെ കച്ചവടക്കാരാണ് ബോധപൂർവം വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത്. എറണാകുളം മുതൽ പൂത്തോട്ട വരെ സർവീസ് നടത്തുന്ന ബസ്സുകൾക്ക് പാർക്കിംഗ് സൗകര്യം ഇല്ലാത്ത പൂത്തോട്ടയിൽ വർഷങ്ങളായി റോഡരികിൽ കടകൾക്ക് മുന്നിലായാണ് ബസ്സുകൾ പാർക്ക് ചെയ്യാറുള്ളത്. എന്നാൽ കടകൾ മറയുന്നു എന്ന് കാരണം പറഞ്ഞ് കടയുടമകൾ തങ്ങളുടെ സ്വകാര്യ വാഹനങ്ങൾ കടയുടെ മുൻപിൽ പാർക്ക് ചെയ്ത് ബസ് സർവീസുകൾക്ക് തടസം സൃഷ്ടിക്കുകയാണ്.

സ്വകാര്യ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യുന്നതോടെ സർവീസ് നടത്തുന്ന ബസുകൾ പാർക്ക് ചെയ്യാൻ പറ്റാതെ വരികയും റോഡിൽ കയറ്റി പാർക്ക് ചെയ്യേണ്ട അവസ്ഥ വരികയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. കടയുടമകളുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണം പൂത്തോട്ടയിൽ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.

കടയുടമകളുടെ ഇത്തരം പ്രവർത്തി പൂത്തോട്ടയിലെ ബസുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നതായും ഒന്നുകിൽ അധികൃതർ ഇടപെട്ട് ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥിരം സംവിധാനം ഏർപ്പാടാക്കണമെന്നും അല്ലെങ്കിൽ കടയുടമയുടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വിലക്കണമെന്നും ബസ് ഡ്രൈവർമാർ ആവിശ്യപ്പെടുന്നു. സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് ഈ പ്രശ്‌നം പരിഹരിക്കണമെന്നും അല്ലെങ്കിൽ പൂത്തോട്ടയിൽ അപകടങ്ങൾ തുടർകഥയാകുമെന്നും ബസ് ഡ്രൈവർമാർ പറയുന്നു.

-Advertisements-