Tuesday, April 16, 2024
-Advertisements-
NATIONAL NEWSസ്വന്തം ബിരുദം പോലും കാണിക്കാൻ കഴിയാത്ത ആളാണ് പ്രധാനമന്ത്രിയെന്ന് സീതാറാം യെച്ചൂരി

സ്വന്തം ബിരുദം പോലും കാണിക്കാൻ കഴിയാത്ത ആളാണ് പ്രധാനമന്ത്രിയെന്ന് സീതാറാം യെച്ചൂരി

chanakya news
-Advertisements-

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഉള്ള വിഷയത്തിൽ സീതാറാം യെച്ചൂരിyയും ഉൾപ്പെടുത്തിക്കൊണ്ട് കുറ്റപത്രം സമർപ്പിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ രൂക്ഷമായ രീതിയിലുള്ള വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയുടെ ഇത്തരത്തിലുള്ള നീക്കങ്ങൾ കൊണ്ട് ഭയപ്പെടുത്താനാവില്ലെന്നും പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള വിഷയത്തിൽ ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം പങ്കുവെച്ചത്.

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസ് ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. മുഖ്യധാരാ പാർട്ടികൾ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ ഭയക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിർക്കുന്നതിൽ നിന്ന് ബിജെപിയുടെ ഭീഷണികൊണ്ട് ആളുകളെ തടയാനാവില്ല. എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല കടമ കൂടിയാണ്. അത് വിനിയോഗിക്കുക തന്നെ ചെയ്യുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

പാർലമെന്റിലും മാധ്യമങ്ങളിലും വിവരാകാശ നിയമങ്ങളിലും ചോദ്യങ്ങളെ കേന്ദ്രസർക്കാർ ഭയപ്പെടുകയാണെന്നും പ്രധാനമന്ത്രിക്ക് ഒരു പത്രസമ്മേളനം നടത്താനോ സ്വകാര്യ ഫണ്ടിനെക്കുറിച്ച് വിവരാവകാശ നിയമങ്ങൾക്ക് മറുപടി നൽകാൻ സ്വന്തം ബിരുദം കാണിക്കാൻ പോലും കഴിയുന്നില്ലെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. അടിയന്തിരാവസ്ഥയെ നേരിട്ടവരാണ് തങ്ങളെന്നും കേന്ദ്ര സർക്കാരിന്റെ ഇത്തരം നിലപാടുകളെ തങ്ങൾ പരാജയപ്പെടുത്തുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

-Advertisements-