Friday, March 29, 2024
-Advertisements-
KERALA NEWSസ്വപ്‌നയെ കുടുക്കിയത് സരിത്തിന്റെ അസമയത്തുള്ള ഫോൺ വിളി ? കസ്റ്റംസ് അന്വേഷണം സ്വപ്നയിലേക്ക് എത്തിയത്...

സ്വപ്‌നയെ കുടുക്കിയത് സരിത്തിന്റെ അസമയത്തുള്ള ഫോൺ വിളി ? കസ്റ്റംസ് അന്വേഷണം സ്വപ്നയിലേക്ക് എത്തിയത് ഇങ്ങനെ

chanakya news
-Advertisements-

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കഴിഞ്ഞ ദിവസം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത സ്വർണത്തിന്റെ പിന്നിൽ ഉന്നതരുണ്ടെന്ന് സൂചന. സ്വർണ കടത്ത് സ്വപ്‍നയുടെ നേതൃത്തിൽ ഇത് ആദ്യമായല്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്വർണ കടത്ത് കേസിൽ പിടിയിലായ സരിത്ത് സ്വപ്‍നയുമായി നടത്തിയ ഫോൺ സംഭാഷണമാണ് സ്വപനയിലേക്ക് കസ്റ്റംസ് അധികൃതരെ എത്തിച്ചത്. സരിത്തിനെ ചോദ്യം ചെയ്തുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥറുരുമായി സഹകരിക്കാത്തതും അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ വിവരം കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

സരത്തിന് ഒപ്പം സ്വപ്‍ന നിൽക്കുന്ന ഫോട്ടോകളും ഓഡിയോ സന്ദേശങ്ങളുമാണ് അന്വേഷണത്തിന് കൂടുതൽ ശക്തി പകരുന്നത്. ഇതോടെ സരിത്ത് ഒരുപാട് സ്വർണം കടത്ത് കേസുകളിൽ ബന്ധമുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യങ്ങളോട് പറഞ്ഞു. എയർ കാർഗോ വിഭാഗത്തിൽ സ്ഥിരം എത്തുന്ന ഇയാൾ യുഎഇ കോൺസിലേറ്റുകളിൽ നിന്നും എത്തുന്ന പാഴ്സലുകൾ ശേഖരിക്കാൻ എത്തുന്ന സരത്തിന്റെ മാന്യമായ ഇടപെടൽ ഉദ്യോഗസ്ഥരെ ഒരിക്കലും സംശയിച്ചിരുന്നില്ല.

എന്നാൽ പാർസൽ തടഞ്ഞപ്പോൾ കയർത്തു സംസാരിച്ച സരിത്തിന്റെ ഇടപെടൽ ഉദ്യോഗസ്ഥർക്ക് സംശയം ഉണ്ടാകുകയും തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃതത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. വരും ദിവസങ്ങളിലുള്ള ചോദ്യം ചെയ്യലിൽ സരത്തിന്റെ മൊഴി നിർണായകമയേകും ഇതുവഴി കൂടുതൽ ഉന്നതർ അറസ്റ്റിലായേക്കുമെന്നും റിപോർട്ടുകൾ വരുന്നു.

-Advertisements-