Thursday, April 25, 2024
-Advertisements-
KERALA NEWSസ്വാകര്യ ബസിൽ വിദേശമദ്യം കടത്താൻ ശ്രമിച്ച ഐസക് ന്യൂട്ടനെ പോലീസ് പിടികൂടി

സ്വാകര്യ ബസിൽ വിദേശമദ്യം കടത്താൻ ശ്രമിച്ച ഐസക് ന്യൂട്ടനെ പോലീസ് പിടികൂടി

chanakya news
-Advertisements-

കോഴിക്കോട് : സ്വാകര്യ ബസിൽ വിദേശമദ്യം കടത്തിയ അന്തർ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്റ്റിലായത്. 40 കുപ്പി വിദേശമദ്യം ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. വടകരയിൽ നിന്നും സ്വകര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.
is

അഴിയൂർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഐസക് ന്യൂട്ടൺ പിടിയിലായത്. പിടികൂടിയ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജർക്കിയതിന് ശേഷം പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ജയരാജിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ്,ലിനീഷ്,സവിഷ് എന്നിവർ ചേർന്ന് പരിശോധന സംഘമാണ് വിദേശമദ്യം പിടികൂടിയത്.

-Advertisements-