Friday, March 29, 2024
-Advertisements-
TECHNOLOGYസ്വിഗിയും, സോമറ്റോയും ഓൺലൈനിൽ മദ്യം വിതരണം ചെയ്ത് തുടങ്ങിയാതായി റിപ്പോർട്ട്

സ്വിഗിയും, സോമറ്റോയും ഓൺലൈനിൽ മദ്യം വിതരണം ചെയ്ത് തുടങ്ങിയാതായി റിപ്പോർട്ട്

chanakya news
-Advertisements-

ലോക്ക് ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതെ ഇരിക്കുന്നവർക് ആശ്വാസവുമായി ഓൺലൈൻ വിതരണ രംഗത്തെ ഭീമന്മാരായ സ്വിഗിയും, സോമറ്റോയും മദ്യം വിതരണം ചെയ്ത് തുടങ്ങി. മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടമാണ് നിലവിൽ സംസ്ഥാന സർക്കാരുകൾ നേരിടുന്നത്.

റാഞ്ചിയിലാണ് സൊമാറ്റോയും സ്വിഗിയും മദ്യ വിതരണം നടത്തുന്നത്. വരും ദിവസങ്ങൾ താർഖണ്ഡ് മുഴുവൻ വിതരണം വ്യാപിപ്പിക്കും എന്നാണ് റിപോർട്ടുകൾ. ഓൺലൈൻ വിതരണത്തിൽ കൂടി തിരക്ക് കൂടുന്നത് ഒഴുവാക്കാനും ഒപ്പം സാമ്പത്തിക നേട്ടവും ഇതിൽ കൂടി സാധിക്കും.

ഭഷ്യധാന്യങ്ങൾ എത്തിക്കാൻ ആമസോൺ ഫുഡും ഡെലിവറി രംഗത്ത് ഉണ്ട്. ബാംഗ്ലൂരിൽ ഇ സേവനം ആരംഭിച്ചതിന് ശേഷം നിരവധി പേരാണ് ഇ ആപ്പ് ഉപയോഗപ്പെടുന്നത്. കേരളത്തിലും ഇ പദ്ധതി ഉടനെ നടപ്പാകും എന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്.

-Advertisements-