Thursday, April 25, 2024
-Advertisements-
KERALA NEWSസ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ സ്വാധീനിക്കാൻ വി മുരളീധരൻ ശ്രമിക്കുന്നുവെന്ന് കോടിയേരി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ സ്വാധീനിക്കാൻ വി മുരളീധരൻ ശ്രമിക്കുന്നുവെന്ന് കോടിയേരി

chanakya news
-Advertisements-

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ സത്യാഗ്രഹവും തുടർച്ചയായുള്ള പ്രസ്ഥാവനകളും അന്വേഷണത്തെ സ്വാധീനിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞദിവസത്തെ സത്യാഗ്രഹവും പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം വി മുരളീധരനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസികളായ എൻ ഐ യും കസ്റ്റംസുമാണ് അന്വേഷിക്കുന്നത്. ഇത്തരമൊരു കേസിൽ കേന്ദ്രമന്ത്രി പ്രത്യക്ഷ സമരത്തിൽ എത്തുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

ആഭ്യന്തരമന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി മുരളീധരൻ ചെയ്തിരിക്കുന്നതെന്നും കേന്ദ്ര മന്ത്രാലയത്തിലെയും കസ്റ്റംസ് മന്ത്രാലയത്തിന്റെയും കീഴിലാണ് എൻഐഎ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യാഗ്രഹത്തിലൂടെ വി മുരളീധരൻ കൂട്ടുത്തരവാദിത്തം ലംഘിച്ചിരിക്കുകയാണെന്നും ഒരു നിമിഷംപോലും അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.

-Advertisements-