Thursday, March 28, 2024
-Advertisements-
KERALA NEWSസ്വർണക്കടത്ത് കേസ്; യുഎഇ കോൺസൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയിരുന്നതായി സ്വപ്നയുടെ മൊഴി

സ്വർണക്കടത്ത് കേസ്; യുഎഇ കോൺസൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയിരുന്നതായി സ്വപ്നയുടെ മൊഴി

chanakya news
-Advertisements-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് ജനറലിനെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. സ്വർണ്ണക്കടത്ത് അടക്കമുള്ള സംഭവങ്ങളിൽ കോൺസലേറ്റ് ജനറൽ കമ്മീഷൻ കൈപ്പറ്റിയിരുന്നതായി സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് ഇരുപതോളം കള്ളക്കടത്ത് നടത്തിയിരുന്നതായും ഇതിനെല്ലാം കോൺസുലേറ്റ് ജനറൽ കമ്മീഷൻ കൈപ്പറ്റിയതായും സ്വപ്ന സുരേഷ് മൊഴിനൽകി.

രണ്ട് ലക്ഷം ഡോളറുമായാണ് ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു മുൻപ് കോൺസൽ ജനറൽ രാജ്യം വിട്ടതെന്ന് മൊഴിയിൽ പറയുന്നു. ഇത്തരത്തിൽ സമ്പാദിച്ചതെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചുകൊണ്ടായിരുന്നു കോൺസൽ ജനറൽ മടങ്ങിയത്. ഇതിനുമുൻപും കോൺസുലേറ്റ് ജനറൽ പണം കൈപ്പറ്റിയതായി പറയുന്നുണ്ട്. സ്വർണക്കടത്തിലൂടെയും മറ്റും പലപ്പോഴായി കോൺസുലേറ്റ് ജനറൽ കിട്ടിയതുക യൂറോപ്പിലുള്ള മറ്റൊരു ബിസിനസിനു വേണ്ടി മുടക്കിയിരുന്നതായും സ്വപ്നം സുരേഷ് മൊഴി നൽകിയിട്ടുണ്ട്.

-Advertisements-