Friday, March 29, 2024
-Advertisements-
BUSINESSസ്വർണവിലയിൽ വീണ്ടും കുറവ് പവന് 160 രൂപ കുറഞ്ഞ് 39200 രൂപയിലെത്തി

സ്വർണവിലയിൽ വീണ്ടും കുറവ് പവന് 160 രൂപ കുറഞ്ഞ് 39200 രൂപയിലെത്തി

chanakya news
-Advertisements-

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 39200 രൂപയിലെത്തി. ഗ്രാമിന്റെ വില 4900 രൂപയാണ്. ഓഗസ്റ്റ് 7 ലാണ് ഏറ്റവും ഉയർന്ന വിലയായ 42000 രൂപയിൽ എത്തിയത്. ജൂലൈ മാസത്തിൽ സ്വർണ്ണ വിലയിൽ ഗണ്യമായ രീതിയിലുള്ള വർദ്ധനവാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസമായി തുടർച്ചയായി വില കുറയുകയാണ്. ഇതോടെ 1800 രൂപയോളമാണ് കുറഞ്ഞിട്ടുള്ളത്. ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡിനും വിലയിടിവുണ്ടായി. മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനവും യുഎസ് ചൈന ബന്ധവും സുരക്ഷിത നിക്ഷേപമെന്ന നിലയിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണത്തിനു ഇത്രയും വില ഉയരാനുണ്ടായ കാരണം. രണ്ടു ദിവസങ്ങളിലും സ്വർണ്ണ വിലയിൽ വലിയ രീതിയിലുള്ള വ്യതിയാനം സംഭവിച്ചേക്കാമെന്നാണ് കരുതുന്നത്.

-Advertisements-