Saturday, April 20, 2024
-Advertisements-
KERALA NEWSസ്വർണ്ണക്കടത്തിന് സമാനമായ രീതിയിൽ രാജ്യവിരുദ്ധത വളർത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും കടത്തിയതായി കൂടുതൽ വെളിപ്പെടുത്തൽ

സ്വർണ്ണക്കടത്തിന് സമാനമായ രീതിയിൽ രാജ്യവിരുദ്ധത വളർത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും കടത്തിയതായി കൂടുതൽ വെളിപ്പെടുത്തൽ

chanakya news
-Advertisements-

കൊച്ചി: സ്വർണ്ണക്കടത്ത് നടത്തിയതിനു സമാനമായ രീതിയിൽ രാജ്യവിരുദ്ധ വളർത്തുന്നതിനുള്ള ലഘുലേഖകളും പുസ്തകങ്ങളും കടത്തിയെന്ന് റിപ്പോർട്ട്. സ്വർണക്കടത്ത് നടത്തിയത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്നും ഇത് തെളിയിക്കുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ സ്വർണക്കടത്തിന് ബന്ധമുണ്ടെന്നുള്ള റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ ഏജൻസി ഇക്കാര്യവും പരിശോധിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം നടത്തിയതിനു സമാനമായ രീതിയിൽ തന്നെ രാജ്യവിരുദ്ധത വളർത്തുന്ന തരത്തിലുള്ള ലഘുലേഖകളും പുസ്തകങ്ങളും എത്തിയിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിന്റെ പരിണിതഫലം കണക്കിലെടുത്തുകൊണ്ടാണ് രഹസ്യാന്വേഷണ ഏജൻസി അന്വേഷണത്തിന് തയ്യാറാകുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള പ്രതികളും ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ മൊഴിനൽകിയിട്ടുണ്ട്.

രാജ്യവിരുദ്ധത സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി അന്വേഷണസംഘത്തിന്റെ കേസ് ഡയറി നേരിട്ട് ഹാജരാകാനും പ്രത്യേക കോടതി എൻഐഎ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്ച മുദ്രവെച്ച കവറിൽ കേസ് ഡയറി കോടതിയിൽ ഹാജരാക്കും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ദേശവിരുദ്ധത സംബന്ധിച്ചുള്ള കാര്യങ്ങളുടെ അതീവരഹസ്യമായിട്ടുള്ള വിവരങ്ങളാണ് കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

-Advertisements-