Friday, April 19, 2024
-Advertisements-
KERALA NEWSസ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി എൻഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി എൻഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു

chanakya news
-Advertisements-

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ നിന്നും പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ ഇരുവരെയും കൊണ്ട് എൻഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു. ബാംഗ്ലൂരിൽ വെച്ചു എൻ ഐ എ പിടികൂടിയ ഇരുവരെയും ഡൊമലൂരിലെ എൻ ഐ എ ഓഫീസിൽ വെച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സന്ദീപിനെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിടയിൽ സന്ദീപിന്റെ സഹോദരനെ സന്ദീപ് ഫോണിൽ വിളിച്ചതിനെ തുടർന്നാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.

ഇത് സംബന്ധിച്ചുള്ള കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. ഇതിനെ തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും ബാംഗ്ലൂരിലും കഴുകുകയായിരുന്ന സ്വപ്ന രണ്ട് ദിവസം മുൻപാണ് കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചത് ബാംഗ്ലൂർ കോറമംഗല 7 ബ്ലോക്കിലെ അപ്പാർട്ട്മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്ന. ഇവിടെ നിന്നുമാണ് എൻഐഎ സംഘം പിടികൂടിയത്. സന്ദീപ് നായരെ മറ്റൊരു അപ്പാർട്ട് നിന്നാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും രണ്ടരലക്ഷം രൂപയും തിരിച്ചറിയൽ കാർഡും പാസ്പോർട്ടും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് എസ് ക്രോസ് കാറിൽ ഇരുവരും ബാംഗ്ലൂരിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കാർ ഓടിച്ചിരുന്നത് സന്ദീപാണ്. കേസിലെ ഒന്നാംപ്രതി സരിത്തും രണ്ടാംപ്രതി സ്വപ്നയും മൂന്നാംപ്രതി ഫൈസൽ ഫരീദ് നാലാംപ്രതി സന്ദീപ് നായർ എന്നിവരാണ്. പിടിയിലായവരെ എൻ ഐ എ ചോദ്യം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന.

-Advertisements-