Friday, April 19, 2024
-Advertisements-
KERALA NEWSസ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് മുൻകൂർജാമ്യത്തിനായി ഹൈക്കോടതിയിൽ

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് മുൻകൂർജാമ്യത്തിനായി ഹൈക്കോടതിയിൽ

chanakya news
-Advertisements-

കൊച്ചി: യു എൻ കോൺസുലേറ്റ് വഴി സ്വർണ്ണക്കടത്ത് നടത്തിയ പ്രധാന പ്രതിയും ആസൂത്രകയുമായ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ജാമ്യത്തിനായി അപേക്ഷ നൽകി. ഇന്നലെ രാത്രിയിൽ ഓൺലൈൻ വഴിയാണ് ഹർജി ഫയൽ ചെയ്തത്. ഇതിനായി ഹൈക്കോടതി അഭിഭാഷകനായ അഡ്വ രാജേഷ് കുമാറാണ് ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ ഹൈക്കോടതി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. എന്നാൽ രാത്രി വൈകി സർപ്പിച്ചതിനാൽ ജാമ്യപേക്ഷ ഹൈക്കോടതി പട്ടികയിലില്ല. സ്വർണക്കടത്തുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒളിവിൽ പോയിരിക്കുന്ന സ്വപ്നയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ഭക്ഷണസാധനമെന്ന പേരിൽ കഴിഞ്ഞ ദിവസം യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിൽ ഡിപ്ലോമാറ്റിക് ബാഗിൽ നിന്ന് 30 കിലോ സ്വർണ്ണം പിടികൂടുകയായിരുന്നു. എന്നാൽ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് കോൺസുലേറ്റിലെ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ആണെന്നുള്ളത് വ്യക്തമായത്.

-Advertisements-