Friday, March 29, 2024
-Advertisements-
KERALA NEWSസ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എൻ ഐ എ

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എൻ ഐ എ

chanakya news
-Advertisements-

തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ട് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എൻ ഐ എ. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്, എന്നിവരെയാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കള്ളക്കടത്ത്, സ്വർണം ഉപയോഗിച്ച് സംഭാവനം തുടങ്ങിയ വകുപ്പുകൾ പ്രകാരം സരിത്, സ്വപ്ന, ഫമീസ്, സന്ദീപ് എന്നിവർക്കെതിരെ പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് കേസെടുത്തിട്ടുണ്ട്. കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനു പങ്കുണ്ടോയെന്നുള്ള കാര്യവും എൻ ഐ എ പരിശോധിക്കും. കൂടാതെ കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റഡിയിൽ വേണമെന്നുള്ള എൻഐഎയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കാര്യത്തിനായി എട്ടുകോടി രൂപ പ്രതികൾ സമാഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പണം സമ്പാദിച്ചത് കേസിലെ പ്രതികളായ സന്ദീപ്, റമീസ് ജലാൽ, അംജത് അലിയും ചേർന്നാണ്. ഈ തുക ഉപയോഗിച്ചാണ് ദുബായിൽ നിന്നും സ്വർണം എത്തിച്ചത്. ഇത്തരത്തിൽ എത്തുന്ന സ്വർണം ജ്വല്ലറികൾക്ക് കൈമാറുന്നതിന് വേണ്ടിയുള്ള കരാറുണ്ടക്കിയത് മൂവാറ്റുപുഴ സ്വദേശിയായ ജലാലാണ് ഉണ്ടാക്കിയത്. ഇതിന്റെ കമ്മീഷനായി ഏഴ് ലക്ഷം രൂപ സരിത്തിനും സ്വപ്നയും നൽകാൻ തീരുമാനിച്ചിരുന്നു.

-Advertisements-