Saturday, April 20, 2024
-Advertisements-
KERALA NEWSസ്വർണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദ് ചെയ്തു

സ്വർണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദ് ചെയ്തു

chanakya news
-Advertisements-

തിരുവനന്തപുരം: യുഎഇ നയതന്ത്ര ബാഗേജു വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം കടത്തിയ സംഭവത്തിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി. കസ്റ്റംസ് നിർദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്പോർട്ട് റദ്ദ് ചെയ്തത്. ഇത് സംബന്ധിച്ചുളള വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്. ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നടപടി കേന്ദ്രസർക്കാർ ചെയ്തത്. ഇതിനെ തുടർന്ന് ഫൈസലിന് യുഎഇയിൽ തുടരാൻ ബുദ്ധിമുട്ടാവും. ഇവിടെ നിന്നും മറ്റൊരു രാജ്യത്തേക്ക് പോകാൻ സാധ്യമല്ല. വിദേശത്തുനിന്നും നയതന്ത്ര ബാഗേജ് വഴി സ്വർണം അയച്ചതിന് പിന്നിൽ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണെന്നാണ് ഉയർന്നുവരുന്ന ആരോപണം.

ഫൈസൽ ഫരീദിനെ സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് താൻ നിരപരാധിയാണെന്നും തനിക്കെതിരെ വാർത്തകൾ പുറത്തുവിട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫരീദ് പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ദുബായിലെ താമസ സ്ഥലത്തുനിന്നും ഫൈസലിനെ കാണാതാവുകയായിരുന്നു. തുടർന്ന് ഫൈസലിനെതിരെ എൻഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു

-Advertisements-