Thursday, April 25, 2024
-Advertisements-
KERALA NEWSസ്വർണ കള്ളക്കടത്ത് കേസിൽ സന്ദീപ് വാര്യർക്ക് പങ്കെന്ന് മാതൃഭൂമി

സ്വർണ കള്ളക്കടത്ത് കേസിൽ സന്ദീപ് വാര്യർക്ക് പങ്കെന്ന് മാതൃഭൂമി

chanakya news
-Advertisements-

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് ഒപ്പമുള്ള പ്രധാന പ്രതിയായ സന്ദീപ് നായരുടെ പേരിനു പകരം മാതൃഭൂമി ചാനലിൽ സന്ദീപ് വാര്യരുടെ പേര് ലൈവിലൂടെ പരാമർശിക്കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് ബിജെപി സംസ്ഥാന വക്താവ് കൂടിയായ സന്ദീപ് വാര്യർ രംഗത്ത്. അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് ചൂണ്ടിക്കാട്ടിയത്.

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരുടെ പേരിനു പകരമാണ് സന്ദീപ് വാര്യരുടെ പേര് മാതൃഭൂമി ചാനലിൽ പ്രതിപാദിച്ചത്. മാതൃഭൂമി ചാനലിന് എന്നോടുള്ള വൈരാഗ്യം തീർന്നിട്ടില്ല. സന്ദീപ് നായർക്കു പകരം സന്ദീപ് വാര്യർ എന്നാണ് ലൈവിൽ വച്ച് കാച്ചുന്നത്. ഇങ്ങനെയാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ ഇക്കാര്യത്തിൽ കുറിച്ചിരിക്കുന്നത്.

-Advertisements-