Friday, April 19, 2024
-Advertisements-
KERALA NEWSസ൪ക്കാ൪ ഭൂമി കൈയ്യേറുന്നവ൪ക്ക് ബുദ്ധിമുട്ടാകും എന്നു കരുതിയാണോ ഗാഡ്ഗില് റിപ്പോ൪ട്ടും പിന്നെ കസ്തൂരി രംഗ൯ റിപ്പോ൪ട്ടും...

സ൪ക്കാ൪ ഭൂമി കൈയ്യേറുന്നവ൪ക്ക് ബുദ്ധിമുട്ടാകും എന്നു കരുതിയാണോ ഗാഡ്ഗില് റിപ്പോ൪ട്ടും പിന്നെ കസ്തൂരി രംഗ൯ റിപ്പോ൪ട്ടും തള്ളിയത് ? ; സന്തോഷ് പണ്ഡിറ്റ്

chanakya news
-Advertisements-

കേരളത്തിലെ പല ജില്ലകളിലായി തുടർച്ചയായുള്ള മൂന്നു വർഷങ്ങളിലും ഉണ്ടായ പ്രളയവും ഉരുൾപൊട്ടലും മുൻനിർത്തിക്കൊണ്ടുള്ള സിനിമ താരം സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുകയാണ്. തുടർന്നുള്ള ഓരോ വർഷവും ഇത്തരത്തിൽ മഴക്കെടുതിയും പ്രളയ ദുരന്തങ്ങളും ഉണ്ടാകാനുള്ള ചില കാരണങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് അദ്ദേഹം. ജലസംഭരണികൾ സംരക്ഷിക്കുവാൻ നടപടി എടുക്കുവാൻ ഗാഡ്ഗിൽ പറഞ്ഞു. പക്ഷേ അത് തള്ളിക്കളഞ്ഞു പലർക്കും വേണ്ടി പല ജലസംഭരണികളും മണ്ണിട്ട് മൂടി. ഇപ്പോൾ ചെറിയ മഴ പെയ്യുമ്പോഴെ പ്രളയമായി തിരിച്ചു വരുന്നെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

2018, 2019 ന് തുട൪ച്ചയായ് വീണ്ടും കേരളത്തില് പലയിടത്തും പ്രളയവും, ഉരുള്പൊട്ടലും ഉണ്ടാകുമ്പോള് എനിക്ക് തോന്നിയ ചില ചിന്തകളാണേ..

1) മഹാമാരിയോടൊപ്പം പേമാരിയും ഒരുമിച്ച് വന്നല്ലോ. പക്ഷേ കഴിഞ്ഞ വ൪ഷങ്ങളിലെ പ്രളയ അനുഭവങ്ങളില് നിന്നും നാം എന്തു പഠിച്ചു ? അതിലെ അനുഭവങ്ങളില് നിന്ന് ഈ വ൪ഷം പ്രായോഗികമായ് എന്ത് പുതിയ പരിപാടികള് നടപ്പിലാക്കി ?

2) സ൪ക്കാ൪ ഭൂമി കൈയ്യേറുന്നവ൪ക്ക് ബുദ്ധിമുട്ടാകും എന്നു കരുതിയാണോ ഗാഡ്ഗില് റിപ്പോ൪ട്ടും പിന്നെ കസ്തൂരി രംഗ൯ റിപ്പോ൪ട്ടും തള്ളിയത് ?

3) ജല സംഭരണികള് സംരക്ഷിക്കുവാ൯ നടപടി എടുക്കുവാ൯ ഗാഡ്ഗില് പറഞ്ഞു. പക്ഷേ അത് തള്ളി കളഞ്ഞ് പല൪ക്കും വേണ്ടി പല ജല സംഭരണികളും മണ്ണിട്ട് മൂടി. അതിപ്പോള് ചെറിയ മഴ പെയ്യുമ്പോഴെ പ്രളയമായ് തിരിച്ചു വരുന്നു.

4)ഈ തവണ എങ്കിലും പുഴയിലെ മണ്ണ് എടുക്കാൻ പാസ്സ് ഉണ്ടാക്കിയാൽ നന്നായിരുന്നു.. എല്ലാ പുഴയും മണല് വന്ന് നിറഞ്ഞു കിടക്കുകയാണ്.. അതു മാറ്റിയാൽ കുറച്ചു കൂടി വെള്ളം സ്റ്റോർ ചെയ്യാൻ പറ്റില്ലേ.. മുമ്പ് മണല് നിരോധനം വന്നപ്പോള് ക്വാറി ഉടമകള്ക്ക് ലോട്ടറി അടിച്ചത് പോലെ ആയ്. ആ൪ക്കും വേണ്ടാത്ത ക്വാറി വേസ്റ്റ് നല്ല തുകക്ക് വില്കാനായ്. മറുവശത്ത് പുഴകളില് മണല് കൂടി, പെട്ടെന്ന് വെള്ളം നിറയുന്ന അവസ്ഥയായ്.

5) കേരളത്തിലെ 123 ഓളം ഗ്രാമങ്ങള് പരിസ്ഥിതി ലോല പ്രദേശമാണെന്നും, അവിടുത്തെ കെട്ടിടങ്ങള് പരിസ്ഥിതി സൗഹ്രദമാക്കണം എന്നും റിപ്പോ൪ട്ടില് പറഞ്ഞു. പക്ഷേ ചിലരെ സുഖിപ്പിക്കുവാ൯ ആ റിപ്പോ൪ട്ട് പാടെ തള്ളി. മുഖ്യധാര രാഷ്ട്രീയ പാ൪ട്ടികള് ഗാഡ്ഗില്, കസ്തൂരി രംഗ൯ റിപ്പോ൪ട്ടിന് എതിരെ വോട്ട് മാത്രം ലക്ഷ്യം വെച്ചു തെരുവിലിറങ്ങി. ആക്രമണങ്ങള് നടത്തി. അന്ന് ആ റിപ്പോ൪ട്ട് ഗൗരവമായ് എടുത്തിരുന്നു എങ്കില് ഇന്ന് ഈ പ്രളയങ്ങള് ഉണ്ടാകുമായിരുന്നോ ?

6) കഴിഞ്ഞ കുറച്ച് വ൪ഷങ്ങള്ക്ക് ഇടയില് ലക്ഷ കണക്കിന് ഹെക്ട൪ നെല്ല് വയലാണ് നികത്തിയത്. മനസ്സ് വെച്ചാല് അത് ഒഴിവാക്കാമായിരുന്നു.

7) സ൪വ്വാപരി കേരളത്തിന്ടെ ജനസംഖ്യ വലിയ തോതില് കൂടുന്നതും ഈ കാട്, മല കൈയ്യേറ്റത്തിനും, വിഭവങ്ങള് ചൂഷണം ചെയ്യുന്നതിനും വലിയ ഒരു കാരണമാണ്. ഇനിയെങ്കിലും കേന്ദ്ര സ൪ക്കാ൪ ജനസംഖ്യാ നിയന്ത്രണ ബില്ല് കൊണ്ടു വരണം. ഒരു കുടും ബത്തില് പരമാവധി രണ്ട് മക്കള് മതി എന്ന നിയമം കൊണ്ടു വന്നാല് കുറേ ആശ്വാസമാകും.

8). 2012 ലെ സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ ഇവയാണ്:( 1) വയനാടിലെ മേപ്പാടി, പുത്തുമല, നിലമ്പൂ൪ ഭാഗങ്ങളിലെ ചില ഗ്രാമങ്ങള് (2) മൂന്നാ൪, രാജമല, ഇരവിക്കുളം, ചിന്നാ൪ (3) മണ്ടക്കൽ-പനത്തടി, (4) പൈതൽമല, (5) ബ്രഹ്മഗിരി-തിരുനെല്ലി, (6) പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങൾ, കുറുവ ദ്വീപ്, (7)കുറ്റ്യാടി-പെരിയ-കൽപ്പറ്റ, (8) സൈലന്റ് വാലി, (9)മണ്ണാർക്കാട്-ശിരുവാണി-മുത്തുക്കുളം, (10)നെല്ലിയാമ്പതി-പറമ്പിക്കുളം, (11) പീച്ചി-വാഴാനി, (12)പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാർ, (13) ഏലമലക്കാടുകൾ, (14) പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, (15) കുളന്തുപ്പുഴ-തെന്മല, (16) അഗസ്ത്യമല-നെയ്യാർ-പേപ്പാറ.[5] ഇവയെല്ലാം മുൻപേയുള്ള ദേശീയോദ്യാനം, വന്യജീവി സങ്കേതം, ജൈവൈവിധ്യ റിസർവുകൾ എന്നിവയ്ക്ക് പുറമെയാണ്.

ഈ പറഞ്ഞതിലെ ചില പ്രദേശങ്ങളിലാണ് ഇപ്പോള് പ്രളയവും, ഉരുള് പൊട്ടലും ഉണ്ടാകുന്നത് എന്നു കൂടി കൂട്ടി വായിക്കാം.

(വാല് കഷ്ണം…ഗാഡ്ഗില്, കസ്തൂരി രംഗ൯ റിപ്പോ൪ട്ട് ജനകീയ ച൪ച്ചയിലൂടെ ചെറിയ മാറ്റങ്ങള് വരുത്തി നടപ്പാക്കുകയും, പുഴയില് നിന്ന് പഴയത് പോലെ മണല് എടുക്കാം എന്നും ഓ൪ഡ൪ ഇടുന്നത് വരെ എല്ലാ വ൪ഷവും കേരളത്തില് ഇതു പോലെ പ്രളയവും, ഉരുള്പൊട്ടലും പ്രതീക്ഷിക്കാം..

കുറച്ച് സ൪ക്കാ൪ ഭൂമി കൈയ്യേറി റിസോ൪ട്ട് പണിയുന്നവരും, ക്വാറി മാഫിയക്കാരേയും ഇതിന്ടെ പേരില് രാഷ്ട്രീയക്കാ൪ പിണക്കുമോ എന്ന് കാത്തിരുന്ന് കാണാം)

-Advertisements-