Friday, April 19, 2024
-Advertisements-
ENTERTAINMENTഹണീബീ വീണ്ടും സ്കൂളിലേക്കെന്ന് അമൃത, മൈ ഹാപ്പി പാപ്പുവെന്ന് ഗോപി സുന്ദർ ; മകളുടെ ചിത്രം...

ഹണീബീ വീണ്ടും സ്കൂളിലേക്കെന്ന് അമൃത, മൈ ഹാപ്പി പാപ്പുവെന്ന് ഗോപി സുന്ദർ ; മകളുടെ ചിത്രം പങ്കുവെച്ച് അമൃത സ്റ്റോറിയാക്കി ഗോപി സുന്ദർ

chanakya news
-Advertisements-

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. ഗായികയായും, റേഡിയോ ജോക്കിയായും, എഴുത്തുകാരിയായും മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ അമൃതയുടെ രണ്ടാം വിവാഹവും വാർത്തകളിൽ ഇടം നേടിയിരുന്നു. ബാലയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാകുകയും ചെയ്തത്.

അമൃത സുരേഷിനൊപ്പം തന്നെ മകൾ അവന്തികയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ. അമൃത സുരേഷിന്റെ യുട്യൂബ് വീഡിയോകളിലെ നിറ സനിധ്യമാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക. കൂടതെ അടുത്ത കാലത്ത് അവന്തിക സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിക്കുകയും വലോഗ് ചെയ്യുകയും ചെയ്യുന്നുണ്ട്. അവന്തികയുടെ വീഡിയോകൾക്ക് കാഴ്ച്ചക്കാർ ഏറെയാണ്.

ഇപ്പോഴിതാ സ്‌കൂൾ തുറന്നതിന് പിന്നാലെ സ്‌കൂളിൽ പോകുന്ന മകൾ അവന്തികയുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രമിലും താരം ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്റെ ഹണീബീ വീണ്ടും സ്കൂളിലേക്ക് എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മൈ ഹാപ്പി പാപ്പുവന്ന ക്യാപ്‌ഷനോടെ ഗോപി സുന്ദറും ചിത്രം സ്റ്റോറിയാക്കിയിട്ടുണ്ട്. സ്‌കൂൾ യൂണിഫോമിൽ വളരെ സന്തോഷത്തോടെയാണ് അവന്തിക ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.

-Advertisements-