Thursday, April 18, 2024
-Advertisements-
KERALA NEWSഹേയ് ബിനോയ് വിശ്വം.. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ സംപ്രേക്ഷണം ചെയ്യരുതെന്ന് പറയാൻ താങ്കളാര്? അഡ്വ. പ്രകാശ് ബാബു

ഹേയ് ബിനോയ് വിശ്വം.. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ സംപ്രേക്ഷണം ചെയ്യരുതെന്ന് പറയാൻ താങ്കളാര്? അഡ്വ. പ്രകാശ് ബാബു

chanakya news
-Advertisements-

രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജ സംപ്രേഷണം ചെയ്യരുതെന്ന് പറയാൻ ബിനോയ്‌ വിശ്വം ആരാണെന്ന് ചോദിച്ചുകൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. ബിനോയ്‌ വിശ്വത്തിന്റെ പ്രസ്തവനയ്‌ക്കെതിരെ അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനം നടത്തിയത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം….

ഹേയ് ബിനോയ് വിശ്വം.. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ സംപ്രേക്ഷണം ചെയ്യരുതെന്ന് പറയാൻ താങ്കളാര്?
നാണവും മാനവും ഇല്ലാത്ത വർഗ്ഗങ്ങൾ.. കോവിഡ് മഹാമാരിക്ക് ശേഷം തൃശൂർ പൂരം മുതൽ കർക്കിടക വാവുബലി വരെ ഉപേക്ഷിച്ച നാട്ടിൽ മുസ്ലിം സഹോദന്മാരെ പോലും അമ്പരപ്പിച്ച് ബലിപെരുന്നാളിന് പള്ളികളിൽ 100 പേർക്ക് ഒരുമിച്ചുകൂടാമെന്ന് മുഖ്യൻ പറഞ്ഞപ്പോൾ മതേതരം വിളമ്പുന്ന താങ്കളെയും താങ്കളുടെ വംശനാശം സംഭവിച്ച പാർട്ടിയെയും കണ്ടില്ലല്ലോ? സുപ്രിം കോടതി വിധി പ്രകാരം ക്ഷേത്രം പണിയുന്നതിന്റെ ഭാഗമായി ഭൂമിപൂജ കാണിക്കാൻ പാടില്ലെന്ന് പറയാൻ ആരുടെയും നെഞ്ചത്തല്ല രാമക്ഷേത്രം പണിയുന്നത്.

എന്ത് വേണം എങ്ങനെ വേണം എന്നൊക്കെ സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്, അത് രാജ്യം ഭരിക്കുന്നവർക്ക് നന്നായറിയാം. ദൂരദർശനിൽ മാത്രമല്ല ലോകത്തിലെ എല്ലാ ചാനലിലും അത് കാണിക്കുകയും ചെയ്യും മാത്രമല്ല ആനയുടെ കാലിൽ കൊതുക് വിഴുന്ന അവസ്ഥയേ താങ്കളുടെ പാർട്ടിയും താങ്കളും വിചാരിച്ചാൽ ഇക്കാര്യത്തിൽ ഉണ്ടാകാൻ പോകുന്നുള്ളൂ.. അഡ്വ.പ്രകാശ് ബാബു. സംസ്ഥാന സെക്രട്ടറി. ബി.ജെ.പി.

-Advertisements-